Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജി എച്ച് എസ് എസ് വെറ്റിലപ്പാറ സ്കൂളിന് സബ്ബ് ജില്ലാ നീന്തൽ മത്സരത്തിൽ ഹാട്രിക് ഓവറോൾ കിരീടം.

24 Sep 2024 17:55 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി കോസ്മോസ് ക്ലബ്ബിൽ വച്ച് നടന്ന ചാലക്കുടി ഉപജില്ലാ നീന്തൽ മത്സരത്തിൽ വെറ്റിലപ്പാറ ഹയർ സെക്കൻ്ററി സ്കൂൾ തുടർച്ചയായ മൂന്നാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി. ചാലക്കുടി ഉപജില്ലയിലെ 15 സ്കൂളൂകളിൽ നിന്നായി ഇരുനൂറ്റി ഇരുപത് ക്വട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 2022, 2023 വർഷങ്ങളിലും വെറ്റിലപ്പാറ സ്കൂൾ ചാമ്പ്യൻ പദവി നേടിയിരുന്നു. സ്കൂൾ അദ്ധ്യാപകരും പി.ടി എ യും അതിരപ്പിള്ളി റോട്ടറി ക്ലബ്ബും ചേർന്നാണ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളതും ട്രൈബൽ വിഭാഗത്തിൽപ്പെട്ടതുമായ കുട്ടികളെ ചാലക്കുടി കോസ് മോസ് ക്ലബ്ബിൽ കൊണ്ടുപോയി പരിശീലനം നൽകിയത്.കോസ് മോസ് ക്ലബ്ബ് ആണ് കുട്ടികൾക്ക് സൗജന്യമായി പരിശീലനത്തിന് അവസരം ഒരുക്കി കൊടുത്തത്.തുടർച്ചയായി മൂന്നാം തവണയും കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകിയത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ പോലീസ് സബ്ബ് ഇൻസ്പെക്ടറും മാസ് റ്റേഴ്സ് വിഭാഗം അന്താരാഷ്ട്ര സ്വർണ്ണ മെഡൽ ജേതാവുമായ അനിൽകുമാർ പി ഡിയാണ്. സീനിയർ വിഭാഗത്തിൽ നോയൽ ജോഷി അഞ്ച് ഒന്നാം സ്ഥാനവും അശ്വിൻ എം സി നാല് ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ആദിൻ എ.ജെ രണ്ട് ഒന്നാo സ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ട്രൈബൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിബിൻ സദേ ന്ദ്രൻ മൂന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ട്രൈബൽ വിഭാഗത്തിൽ നിന്നും പത്ത് കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ചു.വെറ്റിലപ്പാറ സ്കൂളിന് 120 പോയിൻ്റ് ആണ് ലഭിച്ചത്.

Follow us on :

More in Related News