Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 20:06 IST
Share News :
സൊഹാർ: പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ആസ്റ്റർ ഹോസ്പിറ്റലുമായി ചേർന്ന് സൊഹാർ നവചേതനയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച സൊഹാർ ആസ്റ്റർ ഹോസ്പിറ്റൽ വെച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നത്. സൗജന്യ പരിശോധന രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനിന്നു. സെപ്റ്റംബർ 19 ലോക ഹൃദയ ദിനമായി കൊണ്ടാടുന്ന വേളയിൽ ഹൃദയ പരിശോധയായ ഇ സി ജി സൗജന്യമാക്കികൊണ്ടാണ് ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പിൽ സഹകരിച്ചത്.
ഇ സി ജി, ബ്ലഡ് ടെസ്റ്റ്, പ്രഷർ ടെസ്റ്റ്, ബി എം ഐ എന്നിങ്ങനെയുള്ള ടെസ്റ്റുകളും ഡോക്ടർ കൺസൾറ്റേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ രാജ്യക്കാരായ പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു.
നവചേതന പ്രസിഡന്റ് ലിജു ബാലകൃഷ്ണൻ, സെക്രട്ടറി അനീഷ് ഏറാടത്, ട്രെഷറർ സജിന ബിനു, ജോയിന്റ് സെക്രട്ടറിമാരായ നരിഷ് മുഹമ്മദ്, റിതു രാജേഷ് എന്നിവർ നേതൃത്വം നൽകി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.