Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പ് 27ന്; ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും

27 Dec 2025 09:10 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോട്ടയം ജില്ലാ പഞ്ചായത്തിന് പരിചയ സമ്പന്നനായ അധ്യക്ഷനെയാണ് കോൺഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്. നാലു വർഷം കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി വാകത്താനം ഡിവിഷനിൽനിന്നുള്ള അംഗം ജോഷി ഫിലിപ്പ് ഭരണം നടത്തും. ഒരു വർഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും നൽകാൻ ധാരണയായി. ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോഷി ഫിലിപ്പ് മത്സരിക്കും. ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷൻ അംഗം ജോഷി ഫിലിപ്പിന്റെയും, കുമരകം ഡിവിഷൻ അംഗം പി. കെ വൈശാഖിന്റെയും പേരുകളാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. എന്നാൽ, ഒടുവിൽ ജോഷി ഫിലിപ്പിന് നറക്ക് വീഴുകയായിരുന്നു.

ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് വരണാധികാരികള്‍ നേതൃത്വം നല്‍കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ് നടക്കുക. ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ വരണാധികാരികള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

Follow us on :

More in Related News