Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2025 20:27 IST
Share News :
പുന്നയൂർക്കുളം:വടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ളാദ പ്രകടനത്തിനിടയിലെ അക്രമവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിൽ വധശ്രമം ഉൾപ്പെടെ നാലുകേസുകളിലാണ് വടക്കേകാട് എസ്എച്ച്ഒ എം.കെ.രമേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിലുൾപ്പെട്ട പ്രതികളായ 15 പേരെ അറസ്റ്റുചെയ്തത്.കിഴക്കേ ചെറായിയിൽ നടന്ന ആഹ്ളാദപ്രകടനത്തിനിടയിലേക്ക് പ്രതികൾ മാരകായുധങ്ങളുമായി ഇടിച്ചുകയറി പ്രകടനത്തിലുള്ളവരെ ആക്രമിക്കുകയും എരമംഗലം സ്വദേശിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അണ്ടത്തോട് കിഴക്കേ ചെറായി സ്വദേശികളായ കുറ്റിക്കാട്ടിൽ വീട്ടിൽ രഞ്ജിത്ത്(29),പഷ്ണത്ത് വീട്ടിൽ സൂരജ്(43),കൊളത്തേരി വീട്ടിൽ ധനേഷ്(35) എന്നിവരേയും,പുന്നയൂർക്കുളം പരൂരിൽ ആഹ്ളാദപ്രകടനം നടത്തിവന്നിരുന്ന വാഹനത്തിന് നേരെ കൊടിവീശി കല്ലെറിഞ്ഞ് വാഹനത്തിന് കേടുപാടുവരുത്തുകയും വാഹനത്തിൽ സഞ്ചരിച്ചിരുന്നവർക്ക് പരിക്കുപറ്റുകയും ചെയ്ത കേസിലേക്ക് പുന്നയൂർക്കുളം മാവിൻചുവട് സ്വദേശികളായ പെരുമ്പിള്ളി വീട്ടിൽ പി.ബി.വിഷ്ണു(19),പെരുമ്പിള്ളി വീട്ടിൽ പി.സി.മൃദുൽ(19),പി.ബി.ജിഷ്ണു(19),വെള്ളക്കട വീട്ടിൽ അഭിനവ് വി.വിനോദ്(20)എന്നിവരേയും,മാവിൻചുവട് പ്രദേശത്ത് ആഹ്ളാദപ്രകടനം നടത്തിയവർ ക്ളബ്ബിലേക്ക് കല്ല് വലിച്ചെറിഞ്ഞ് ക്ളബ്ബിന് കേടുപാട് സംഭവിക്കുകയും ക്ളബ്ബിലുണ്ടായിരുന്നവർക്ക് പരിക്ക്പറ്റുകയും ചെയ്ത കേസിലേക്ക് ആറ്റുപുറം സ്വദേശിയായ അച്ചപ്പുള്ള വീട്ടിൽ മുഹമ്മദ് നഹിൽ(22),കടിക്കാട് സ്വദേശിയായ മേനാംതോട്ടിൽ വീട്ടിൽ എം.എസ്,ഷംനാദ്(18),ആറ്റുപുറം സ്വദേശിയായ കന്നത്തേൽ വീട്ടിൽ ഫലക്ക് ഷെർ(19),പുന്നയൂർക്കുളം പറൂർ സ്വദേശികളായ കീടത്തായിൽ വീട്ടിൽ കെ.എ.മുഹമ്മദ് റിസാൻ(19),മാളിയേക്കൽ വീട്ടിൽ അബ്ദുൾ റഹിമാൻ(18)എന്നിവരേയും,കിഴക്കേ ചെറായിയിൽ വച്ച് പുന്നയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ സ്ഥാനാർത്ഥിയുടെ ആഹ്ളാദപ്രകടനത്തിലുള്ളവർ കിഴക്കേ ചെറായി സ്വദേശിയുടെ പറമ്പിലേക്ക് അതിക്രമിച്ചുകയറുകയും ഇത് ചോദ്യംചെയ്തയാളെ ആക്രമിച്ച് വധിക്കാൻ ശ്രമിക്കുകയും ഇതുകണ്ട് തടയാനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്ത പുന്നയൂർക്കുളം കിഴക്കേ ചെറായി സ്വദേശികളായ വടക്കത്ത് വീട്ടിൽ യൂനസ്(46),തെച്ചിയിൽ വീട്ടിൽ രാഹുൽ(24),വെളിയത്ത് വീട്ടിൽ ഷാരോൺ(19) എന്നിവരേയുമാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്.എസ്എച്ച്ഒ എം.കെ.രമേശിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി.എ.സുധീർ,കെ.പി.മൻസൂർ,നൌഫൽ,പി.പി.ബാബു,സി.ബിന്ദുരാജ്,എഎസ്ഐ രാജൻ,എസ് സിപിഒ മാരായ ഇ.ആർ.രജനീഷ്,അർജ്ജുൻ,ബൈജു,ഹരി,സിപിഒമാരായ നസൽ,നിധിൻ,അഖിൽ,ജിതിൻ,ബാസ്റ്റ്യൻ സിംഗ് എന്നിവരാണ് ഉണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.