Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 01:10 IST
Share News :
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ സൂഖിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു പുരുഷനും രണ്ട് സത്രീകളുമാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലോടെ ഷെയ്ഖ് അബ്ദുള്ള റോഡിൽ സൂഖിലെ സിറ്റി മാക്‌സ് ഷോപ്പിന് പിന്നിലുള്ള ഓൾഡ് സൂഖിൽ തീപിടുത്തമുണ്ടായത്. തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. ടെക്സ്റ്റയിൽസ്, ഫൂട്‌വേഴ്‌സ്, പെർഫ്യൂംസ്, ടോയ്‌സ്, പലഹാരക്കടൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ അടുത്തടുത്തായി പ്രവർത്തിക്കുന്നത്. നിരവഛി ല കടകൾ പൂർണമായും കത്തിനശിച്ചു.
തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ ഒരാളുടെ മൃതദേഹവും പിന്നീട് രണ്ടു മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇവർ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ആറു പേർ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്. കെട്ടിടത്തിൽ നിന്നും ചാടിയ രണ്ടുപേർക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.
തീ പിടിച്ച കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിൽ ആഫ്രിക്കൻ വംശജരാണ് താമസിച്ചിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. തീ കണ്ട് പലരും കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് മൂന്നു മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കി. പുലർച്ചയോടെയാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. സിവിൽ ഡിഫൻസും പൊലീസ് അധികൃതരും സമീപപ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കുകയും ഈ പ്രദേശങ്ങളിലേക്കുള്ള വഴികൾ അടക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നു.
ബലിപെരുന്നാൾ പ്രമാണിച്ച് കച്ചവടത്തിനായി ഒരുക്കിയ സാധാനങ്ങളാണ് പലർക്കും നഷ്ടപ്പെട്ടത്. കനത്ത നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. മലയാളികളുടെ നിരവധി കടകൾ ഇവിടെയുണ്ട്. അതുപോലെ നിരവധി മലയാളികളും ഇവിടെ ജോലി ചെയ്യുന്നു. തീപിടുത്തത്തെ തുടർന്ന് സൂഖിന്റെ പരിസര പ്രദേശങ്ങളിലേക്കുളള വഴികൾ പൊലിസ് അടച്ചു. സൂഖിനടുത്ത് റൂമുള്ളവർക്ക് വിശ്രമിക്കാനും താമസിക്കാനുമായി ബഹ്‌റൈൻ വിവിധ സംഘടനകൾ സൗകര്യം ഏർപ്പെടുത്തി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.