Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുസ്മരണം നടത്തി

06 Dec 2024 20:07 IST

PEERMADE NEWS

Share News :

 

പീരുമേട്:

വണ്ടി പെരിയാറ്റിലെ

ആദ്യകാല ഫേട്ടോഗ്രഫറായിരുന്ന ശ്രീകുമാറിൻ്റെ അനുസ്മര

ണം നടത്തി. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പീരുമേട് മേഖലാ കമ്മറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കഴിഞ്ഞ 58 വർഷക്കാലം പെരിയാറിന്റെ ചരിത്ര നിമിഷങ്ങളും സന്തോഷവും സങ്കടങ്ങളും ആഘോഷ വേളകളും ക്യാമറയിൽ പകർത്തിയ ആർ. ശ്രീകുമാർ എന്ന പെരിയാറുകാരുടെ കുമാർ അണ്ണനാണ് അകാലത്തിൽ വിട പറഞ്ഞത്.പീരുമേട് എം.എൽ.എ വാഴൂർ സോമൻ അനുശോചന യോഗം ഉത്ഘാടനം ചെയ്തു. പ്രതിഫലമില്ലാതെ തന്റെ കല്ലാണം ക്യാമറയിൽ പകർത്തിയ ശ്രീകുമാറിനെ എം.എൽ.എ സ്മരിച്ചു. 

തിരുവനന്തപുരം സ്വദേശിയായ  ശ്രീകുമാർ പഠന ശേഷം ഫോട്ടോഗ്രാഫിയോടുള്ള താത്പര്യത്താൽ തന്റെ 18-ാം വയസിൽ ചിന്നമന്നുരിലെത്തി ഫോട്ടോഗ്രാഫി പഠനം പൂർത്തിയാക്കി. ശേഷം 1969-ൽ വണ്ടിപ്പെരിയാറിലെ ഗീതാസ്റ്റുഡിയോയിലും പിന്നീട് 1980-ൽ വണ്ടിപ്പെരിയാറിൽ സ്വന്തം സ്ഥാപനമായ കുമാർ സ്റ്റുഡിയോ ആരംഭിച്ച് 58 വർഷക്കാലം പെരിയാറിന്റെ ചരിത്ര മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തി.അനുശോചനയോഗത്തിൽ എ.കെ.പി പീരുമേട് മേഖലാ പ്രസിഡന്റ് ജോഷ് ഗ്യാലക്സി അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി സോണിയാ മാത്യു, 

 ജില്ലാ പ്രസിഡന്റ് സെബാൻ ആതിര വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശ്രീരാമൻ , ഹാജി നജീബ് ഇല്ലത്തു പറമ്പിൽ , അൻപു രാജ് ,ജയകുമാർ രാജൻ കൊഴുവൻ മാക്കൽ ടി.എച്ച് അബ്ദുൾ സമദ്, കെ.ടി അരുൺ,ശാന്തി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News