Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 15:46 IST
Share News :
കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികൾക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവൻ. സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷന്‍ 2031 ഏകദിന സെമിനാര്‍ ഏറ്റുമാനൂര്‍ ഗ്രാൻഡ് അരീന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും യോജിച്ച് പ്രവർത്തിച്ചാൽ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗത്വം നൽകി വായ്പകൾ ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച് പരസ്പര സഹകരണത്തിലൂടെ നാടിൻ്റെ വളർച്ച ഉറപ്പാക്കാനാകും. ഇക്കാര്യത്തിൽ സഹകരണ വകുപ്പിൻ്റെ നടപടികൾ പൂർത്തിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ഉടൻ ചർച്ച നടത്തും. ആവശ്യമായ നിയമ ഭേദഗതികളും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണസംഘങ്ങളിലും ശാഖകളിലും ഇടപാടുകൾക്ക് ഏകീകൃത സോഫ്റ്റ്‌വേർ കൊണ്ടുവരുന്നതിനുള്ള നടപടികൾ ഒരു മാസത്തിനകം പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. സഹകരണ ഫെഡറലിസം കടുത്ത വെല്ലുവിളി നേരിടുന്ന കാലത്ത് സഹകരണ മേഖലയുടെ ഭാവി വികസനം മുന്നില്‍ കണ്ടുള്ള ചര്‍ച്ചകള്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍ അവതരിപ്പിച്ചു.
എം.എല്‍.എമാരായ സി. കെ. ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത്ബാബു, സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, കൺസ്യൂമർ ഫെഡ് ചെയർമാൻ പി.എം. ഇസ്മയിൽ, കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ ഗംഗാധരക്കുറുപ്പ്, കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബി.പി. പിള്ള, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. രാധാകൃഷ്ണന്‍, സഹകരണ ഓഡിറ്റ് ഡയറക്ടർ എം. എസ്. ഷെറിൻ, ജോയിന്‍റ് രജിസ്ട്രാർ പി പി സലിം എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.