Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 19:03 IST
Share News :
ചാലക്കുടി:
ചാലക്കുടി ചോല ആർട്ട് ഗ്യാലറിയിൽ "Beyond the Surface" ചിത്ര-ശിൽപ്പ പ്രദർശനം ആരംഭിച്ചു.
കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജാതിമത ചിന്തകൾക്കതീതമായി കലാകാരന്മാർ അവരുടെ വർക്കുകൾ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ 15 പേർ ചേർന്നാണ് പ്രദർശനം ഒരുക്കിയത്.
ആർട്ടിസ്റ്റ് സ്മിജ വിജയൻ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമാതാരവും ഡാൻസറുമായ രമ്യ സുവി സ്പെഷ്യൽ ഗസ്റ്റ് ആയിരുന്നു. വിവിധ കലാ മേഖലകളിൽ വിജയം നേടിയ ശ്രീകുമാർ ഉണ്ണികൃഷ്ണൻ, അഗസ്റ്റിൻ വർഗീസ്, ലൈനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആർട്ടിസ്റ്റ് സുരേഷ് മുട്ടത്തി, ചോല ആർട്ട് ഗ്യാലറി എംഡിയും ആർട്ടിസ്റ്റും ആയ ജോമോൻ ആലുക്ക തുടങ്ങി പ്രശസ്തരായ ധാരാളം കലാകാരന്മാരും ആസ്വാദകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആർട്ടിസ്റ്റ് രാജീവ് അയ്യമ്പുഴ നന്ദി രേഖപ്പെടുത്തി.
മോഡേൺ രീതിയിലും കേരളീയ ചുമർചിത്രകലാശൈലിയിലും അക്രലിക് മീഡിയത്തിലും ആണ് പെയിന്റിങ്ങുകൾ. കളിമണ്ണിൽ ചെയ്ത ശില്പങ്ങൾ പ്രദർശനത്തിന്റെ പ്രത്യേക ആകർഷണമാണ്.
Follow us on :
Tags:
More in Related News
Please select your location.