Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 20:15 IST
Share News :
കടുത്തുരുത്തി :സിപിഎം ഏറ്റുമാനൂർ എരിയ സെക്രട്ടറിയായി ബാബു ജോർജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന സമ്മേളനത്തിലാണ് ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തത്. ആർപ്പൂക്കര മണലേൽ പള്ളി പാരീഷ് ഹാളിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം തീർക്കുമ്പോഴും വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീണ്ടൂർ രക്തസാക്ഷികളുടെ സ്മാരകത്തിൽ നിന്നും ദീപശിഖ പ്രയാണം രാവിലെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. തുടർന്ന് മുതിർന്ന അംഗം കെ കെ കരുണാകരൻ പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. .വയനാട് ദുരന്തം നടന്ന് 104
ദിവസങ്ങൾ പിന്നിടുമ്പോഴും വയനാട്
ദുരിതബാധിതർക്കായി കേന്ദ്ര സർക്കാർ യാതൊന്നും ചെയ്യാൻതയ്യാറായില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചു മടങ്ങിയതല്ലാതെ കേരളത്തിനായി ഒരു പ്രഖ്യാപനവും നടത്തിയില്ല. കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നൽകാതെ സാമ്പത്തിക ഉപരോധം തീരുക്കുകയാണ് കേന്ദ്രം. എന്നാൽ വികസന പ്രവർത്തനങ്ങളിൽ ക്ഷേമ പ്രവർത്തനങ്ങളിലും വിട്ടുവീഴ്ചയില്ലാതെ സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ വി റസ്സൽ, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്ജ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ എൻ വേണുഗോപാൽ, എം എസ് സാനു,അഡ്വ. വി ജയപ്രകാശ്, ഇ എസ് ബിജു, ഏരിയാ സെക്രട്ടറി ബാബു ജോർജ്ജ്, സംഘാടക സമിതി ഭാരവാഹികളായ, പി കെ ഷാജി, ജോണി വർഗ്ഗീസ്, മനോജ് ആർ, തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന സഖാക്കളായ എം കെ വാസു, പി വി കുര്യാക്കോസ് എന്നിവരെ മുൻ കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വൻ പൊന്നാടയണിയിച്ച് ആദരിച്ച. 172 പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം അങ്ങാടി ജംഗ്ഷനിൽ നിന്നും ചുവപ്പുസേന മാർച്ചും കസ്തൂർബാ ജംഗ്ഷനിൽ നിന്നും പൊതുപ്രകടനവും നടക്കും. തുടർന്ന് തൊണ്ണംകുഴി ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.