Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ സേവ് ഓട്ടോ ഫോറത്തിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

27 Oct 2024 21:43 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :ഏറ്റുമാനൂർ സേവ് ഓട്ടോ ഫോറത്തിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മ നടത്തി.

കെ. ഫ്രാൻസിസ് ജോർജ് എം.പി.

ഉദ്ഘാടനം ചെയ്തു.ഓട്ടോറിക്ഷ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, നിർദ്ദേശങ്ങളും പാർലമെന്റിൽ അവതരിപ്പിക്കുകയും, കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുമെന്ന് എം.പി. പറഞ്ഞു.

 ഓട്ടോറിക്ഷയ്ക്ക് ഓട്ടം കുറഞ്ഞതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ മറ്റ് ജോലികൾ ചെയ്താണ് വീട്ട് ചെലവുകളും, മറ്റ് അടവുകളും നടത്തിവരുന്നത്.ഈ സാഹചര്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ ഉന്നമനത്തിനുള്ള നിർദ്ദേശം നൽകുവാനാണ്  സേവ് ഓട്ടോ ഫോറം ഓട്ടോ തൊഴിലാളികളുടെ സംഗമം നടന്നത്.

മോട്ടോർ തൊഴിലാളി ക്ഷേമനിധി, അടൽ പെൻഷൻ യോജന, ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ ഫണ്ട് തുടങ്ങിയവയിൽ ചേരുവാനുള്ള നിർദ്ദേശങ്ങളാണ് കൂട്ടായ്മയിൽ പങ്കുവെച്ചത്.

ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു.കെ ജി ഹരിദാസ്, അഡ്വ. ബിനു ബോസ്, കാണക്കാരി അരവിന്ദാക്ഷൻ, ജെയിംസ് പുളിക്കൻ, അഡ്വ.മൈക്കിൾ ജെയിംസ്, സേവ് ഓട്ടോ ഫോറം കൺവീനർ ബി .രാജീവ്, രാജു ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.

ഡ്രൈവർ റോയി ഫിലിപ്പിനാണ് ദിവസ വാടകയ്ക്ക് വരുമാന മാർഗമായി ജനകീയം ഓട്ടോ നൽകിയത് മിതമായ നിരക്കിലാണ് ഈ വാഹനം സർവീസ് നടത്തുന്നത്. റിട്ടേൺ ചാർജ് ഈടാക്കില്ല .

സംഗമത്തിൽ എത്തിയ എല്ലാ ഓട്ടോ ഡ്രൈവർമാർക്കും അവരുടെ യൂണിഫോമായ കാക്കി ഷർട്ടും ചടങ്ങിൽ നൽകി.

Follow us on :

More in Related News