Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ’? സൂപ്പർഹിറ്റ് ചിത്രങ്ങളെ ചോദ്യമുനയിൽ നിർത്തി അഞ്ജലി മേനോൻ; വിമർശിച്ച് സോഷ്യൽ മീഡിയ

23 May 2024 10:45 IST

Shafeek cn

Share News :

നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ അടുത്തിടെ ഇറങ്ങുന്നത് കുറവായിരുന്നു. സൂപ്പർഹിറ്റായ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്തത് വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. എന്നാൽ കഥയ്ക്ക് വേണ്ട നായികമാർ സിനിമയിൽ ഉണ്ടെന്നും കഥ ആവശ്യപ്പെടുമ്പോൾ നായികമാർ കൂടുതൽ സിനിമകളിൽ ഉണ്ടാകും എന്നുമായിരുന്നു പലരും ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തെ ചൂട് പിടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ.


‘മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്’ എന്ന് ചോദ്യം ഉന്നയിച്ച ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ഇപ്പോൾ അഞ്ജലി മോനോന്‍. നവമാധ്യമങ്ങളില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അഞ്ജലി ഈ പോസ്റ്റ് പങ്കുവെച്ചത്. അടുത്തിടെ ഇറങ്ങിയ അഞ്ജലിയുടെ വണ്ടർ വുമൺ എന്ന ചിത്രം വലിയ രീതിയിൽ പരാജയപെടുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തിരുന്നു.


മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, 2018 എന്നീ സിനിമകളുടെ ചിത്രമാണ് പോസ്ടിനൊപ്പം അഞ്ജലി പങ്കുവെച്ചത്. അതേസമയം, നിരവധി പേരാണ് വിഷയത്തിൽ അഞ്ജലി മേനോനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് പലരും വിമർശനാത്മകമായി കമന്റുകൾ പങ്കുവെക്കുന്നത്.

Follow us on :

More in Related News