Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലുവ എസ്‌.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് യൂണിയൻ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്

15 Jan 2025 12:30 IST

Ajmal Kambayi

Share News :

ആലുവ : എസ്‌.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ആലുവ മഹാത്മാഗാന്ധി ടൗൺഹാളിൽ എസ്‌.എൻ.ഡി.പിയോഗം പ്രസിഡന്റ് ഡോ. എം. എൻ സോമൻ ഉദ്ഘാടനം ചെയ്തു. എസ്‌.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മഹനീയ സാന്നിധ്യം വഹിച്ചു, മുഖ്യപ്രഭാഷണവും നടത്തി. എസ്‌.എൻ.ഡി.പിആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. വ്യവസായിക കായിക സാംസ്കാരിക മേഖലയിലെ പ്രതിഭകളെ തുഷാർ വെള്ളാപ്പള്ളി ആദരിച്ചു. 2023-2024 എന്നീ വർഷങ്ങളിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എൽ.സി, പ്ലസ്‌ ടു വിദ്യാർത്ഥികളെ യും, പി.ച്ച്.ഡി റാങ്ക് ഹോൾഡേഴ്സിനെയും എസ്‌.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് ആദരിച്ചു. 330 കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

ചടങ്ങിൽ ആശംസകൾ അർപ്പിച്ച് ചാലക്കുടി എസ്‌.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ, ആലുവ യൂണിയൻ സെക്രട്ടറി എ.എൻ രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് പി.ആർ നിർമ്മൽ കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് സ്വാമിനാഥൻ, യോഗം ബോർഡ് മെമ്പർ പി.പി സനകൻ. കൗൺസിലർ സജീവൻ എടച്ചിറ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, വനിതാ സംഘം ഭാരവാഹിയായ ലതാ ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ്, സൈബർ സേന ചെയർമാൻ ജഗൽകുമാർ, ബിജു വാലത്ത്, എംപ്ലോയീസ് ഫോറം സമിതി സുനിൽ ഘോഷ്, വിജയൻ, കുമാരിസംഘം പ്രസിഡന്റ് വൈഷ്ണവി ബൈജു എന്നിവർ സംസാരിച്ചു. ശാഖാ അംഗങ്ങളുടെ കലാപരിപാടികൾ, തേവക്കൽ കലാസമിതിയുടെ നെല്ലോലക്കൂട്ട് നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടന്നു.

Follow us on :

More in Related News