Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 20:32 IST
Share News :
മസ്കറ്റ്: എയർ ഇന്ത്യയുമായി വിസ്താരയെ സംയോജിപ്പിച്ചതിനെ തുടർന്നുള്ള വിപുലമായ മാറ്റത്തിന്റെ ഭാഗമായി വിസ്താര നാളെ മുതൽ പുതിയ കോഡുകളോടെയാകും എയർ ഇന്ത്യ സർവിസ് നടത്തുക.
മുംബൈക്കും മസ്കറ്റിനും ഇടയിൽ നടത്തിവന്നിരുന്ന വിസ്താരയുടെ ഡഗ 233, ഡഗ 234 എന്നീ കോഡുകളിലുള്ള സർവിസുകൾ നാളെ മുതൽ അക 2233, അക 2234 എന്നീ കോഡുകളോടെയാകും എയർ ഇന്ത്യ സർവിസ് നടത്തുക.
വിസ്താര കോഡിന് കീഴിൽ സർവീസ് നടത്തുന്ന അവസാന വിമാനം ഇന്ന് ആയിരിക്കും, അതിനുശേഷം എയർ ഇന്ത്യ ഫ്ലൈറ്റ് കോഡുകൾ പ്രാബല്യത്തിൽ വരും.
ഈ മാറ്റം ഫ്ലൈറ്റ് കോഡുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിരക്ക്, റൂട്ട് ഉൾപ്പെടെയുള്ള മറ്റുകാര്യങ്ങളെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ക്യാബിൻ ക്ലാസുകളും ഓൺബോർഡ് സൗകര്യങ്ങളും ഉൾപ്പെടെ സേവനത്തിൻ്റെ ഭാഗമായ മറ്റ് വശങ്ങളും മാറ്റമില്ലാതെ തുടരും ഈ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് സേവനത്തിൽ മാറ്റങ്ങളൊന്നും അനുഭവപ്പെടില്ല. വിമാനത്തിനുള്ളിലെ അതേ ഓഫറുകളും ഇരിപ്പിടങ്ങളും ക്ലാസ് ഓപ്ഷനുകളും ലഭ്യമാണ്.
നവംബർ 12ന് മുമ്പ് നടത്തിയ ബുക്കിംഗുകൾക്ക് യാത്രാ പ്ലാനുകളിൽ മാറ്റങ്ങളൊന്നും കൂടാതെ തന്നെ വിസ്താര സംവിധാനത്തിന് കീഴിൽ യാത്രക്കാർ തുടരും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.