Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 13:00 IST
Share News :
മലയാളത്തിൽ ഈ വർഷത്തെ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ ഹൗസ് ഫുൾ ഷോകളുടെ റെക്കോർഡമായി ‘ഗുരുവായൂരമ്പല നടയിൽ’
അഞ്ചു ദിവസം കൊണ്ട് 50 കോടിക്കടുത്ത് ചിത്രം ഗ്രോസ്സ് കളക്ഷന് നേടി.
ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 45 കോടി രൂപ പിന്നിട്ടു. നാലാം ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ 6.26 കോടി രൂപയാണ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം നിർവഹിച്ച കുടുംബ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’
ഞായറാഴ്ച മാത്രം രാജ്യമെമ്പാടും 720ലധികം ഹൗസ് ഫുൾ ഷോകളുണ്ടായി
നിഖില വിമൽ, അനശ്വര രാജൻ എന്നിവർ നായികാ കഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തു. ഗുരുവായൂർ അമ്പലനടയിൽ നടക്കുന്ന ഒരു വിവാഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. സിനിമയ്ക്കായി ഗുരുവായൂർ ക്ഷേത്ര മാതൃകയിൽഒരുക്കിയ സെറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ 4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.
Follow us on :
Tags:
More in Related News
Please select your location.