Wed May 21, 2025 3:28 AM 1ST

Location  

Sign In

സൗദിയിലുണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപ്പാറ സ്വദേശിയായ യുവാവ് മരിച്ചു.

10 Aug 2024 23:33 IST

Preyesh kumar

Share News :

പേരാമ്പ്ര : സൗദിയിലുണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു. പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചിട്ടുണ്ട്.

ഇവന്റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരാണിവർ.


പ്രോഗ്രാം കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. 4 പേരുടെയും ശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിയെന്നാണു ലഭിക്കുന്ന പ്രാഥമിക വിവരം. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രിയിലാണുള്ളത്. മാതാവ് : മോളി. സഹോദരൻ : ജോജി.

Follow us on :

Tags:

More in Related News