Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 16:37 IST
Share News :
ചാലക്കുടി:
ശാരീരിക അസ്വസ്ഥതകൾക്കിടയിൽ മനസ്സിൽ നിലാവുദിച്ച്
ഫൈസലിൻ്റെ
സന്തോഷ കണ്ണീർ.
ചെറുപ്രായത്തിലേ
ശാരീരിക അസ്വസ്തത മൂലം
പ്രയാസപ്പെടുന്ന
ആര്യങ്കാലയിലെ ഫൈസലിൻ്റെ കുടുംബത്തിന്
ഇനി സ്വന്തം ഭവനത്തിൽ
സ്വസ്ഥമായി
ഉറങ്ങാം.
വർഷങ്ങളായി
കനാൽ പുറമ്പോക്കിലെ ചേരിയിൽ ഒരു കൊച്ചു വീട്ടിൽ
താമസിക്കുന്ന കല്ലൂപറമ്പിൽ
ഫൈസൽ എന്ന ചെറുപ്പക്കാരൻ്റെ
പ്രയാസം കണ്ടാണ്
ഇവിടത്തെ കൗൺസിലർ ജോജി കാട്ടാളൻ, ടൗണിന് സമീപമുള്ള തന്റെ ഭൂമിയിൽ നിന്നും,
3 സെൻ്റ് സ്ഥലം പകുത്ത് നൽകുകയും,
ഇവിടെ കോഴിക്കോടുള്ള അഡോറ എന്ന സംഘടനയുമായി ബന്ധപ്പെട്ട് 600 ചതു അടി വിസ്തീർണ്ണമുള്ള മനോഹരമായ ഒരു വീട് നിർമ്മിച്ച് നൽകുകയും ചെയ്തത്.
വാപ്പയും ഉമ്മയും അമ്മൂമയും അനുജനുമടങ്ങുന്ന കുടുംബത്തിൻ്റെ ആശ്രയമായ ഫൈസലിന്, ശാരീരിക അസ്വസ്തതകൾ മൂലം മറ്റ് ജോലികൾക്കൊന്നും പോകാൻ കഴിയാത്തതിനാൽ ലോട്ടറി വിറ്റാണ് കുടുബം പോറ്റുന്നത്.
വീട് വെക്കാനുള്ള സ്ഥലം കിട്ടാൻ വർഷങ്ങളായി പരിശ്രമിക്കുന്ന ഫൈസലിൻ്റെ വിഷമം മനസിലാക്കിയ ആര്യങ്കാല വാർഡ് കൗൺസിലർ ജോജി കാട്ടാളൻ, ഇക്കാര്യം തൻ്റെ കുടുംബവുമായ് ആലോചിക്കുകയും, തങ്ങളുടെ ഉടമസ്ഥതയിൽ ചാലക്കുടി പട്ടണത്തിനടുത്ത് വെട്ടുകടവിലുള്ള ഭൂമിയിൽ നിന്നും
3 സെന്റ് സ്ഥലം ഫൈസലിന് പകുത്ത് കൊടുക്കുകയും ചെയ്തത്.
കോഴിക്കോട് നർഗീസ ബീഗം എന്ന വനിത നേതൃത്വം നൽകുന്ന അഡോറ എന്ന സംഘടനയുമായ് ജോജി ബന്ധപ്പെടുകയും, ഫൈസലിൻ്റേയും കുടുംബത്തിൻ്റേയും പ്രയാസം അവരെ അറിയിക്കുകയും ചെയ്തതോടെയാണ് വീട് നിർമ്മിച്ചു നൽകാൻ അവർ സന്നദ്ധരായത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് 600 ചതു .അടി വലിപ്പമുള്ള വീടിന്റെ നിർമ്മാണം അവർ പൂർത്തിയാക്കുകയുമായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തതും ജോജി കാട്ടാളൻ തന്നെയാണ് .
ഇന്ന് ഫൈസലിൻ്റെ സ്വപ്ന ഭവനത്തിന്റെ ഗൃഹ പ്രവേശന ചടങ്ങിൽ ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.
മുസ്ലിം ലീഗ് സംസ്ഥാ വൈസ് പ്രസിഡന്റ്
C.H .റഷീദ്, ഉത്ഘാടനം ചെയ്തു.
സനീഷ് കുമാർ ജോസഫ് MLA,
ചെയർമാൻ
എബി ജോർജ്ജ്,
വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,
വാർഡ് കൗൺസിലർമാരായ ജോജി കാട്ടാളൻ, സിന്ധു ലോജു, മുസ്ലിം ലീഗ് നേതാക്കളായ
P.M. അമീർ,
I.I.അബ്ദുൾ മജീദ്,
ഫൈസൽ
കല്ലൂപറമ്പിൽ എന്നിവർ
പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.