Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേള നവംബറിൽ

24 Oct 2024 18:33 IST

PEERMADE NEWS

Share News :

പീരുമേട് :

കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കിസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാനചലച്ചിത്രഅക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഏഴാം പതിപ്പ് നവംബർ 7, 8 തിയതികളിൽ മരിയൻ കോളേജിൽ വച്ച് നടത്തപ്പെടുന്നു. സ്ത്രീ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന തീവ്രമായ ജീവിത സമരങ്ങളെയും അടയാളപെടുത്തുന്ന ചലച്ചിത്രങ്ങളാണ് ഈ വർഷം മേളയുടെ പ്രധാനാകർഷണം. മുഖ്യ വിഷയത്തെ ആസ്പദമാക്കി SHE ( Stories of Her Empowerment) എന്നാണ് കിഫിൻ്റെ ഏഴാം പതിപ്പിന് പേര് നൽകിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായുള്ള 16 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 


കഴിഞ്ഞ ഏഴ് വർഷങ്ങളായി നടന്നു വരുന്ന കിഫ് കേരളത്തിലെ ക്യാമ്പസുകളിൽ നടത്തപെടുന്ന ചലച്ചിത്രമേളകളിൽ പ്രധാനപെട്ടതാണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന സാമൂഹികമാറ്റങ്ങളെ സിനിമകളിലൂടെ അഭിസംബോധന ചെയ്യുന്നതിൽ മേള ഇതിനോടകം തന്നെ വിജയിച്ചിട്ടുണ്ട്. 2018ൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന ചിത്രങ്ങളുമായി 'മൽഹാർ', 2019 ൽ അധികാരത്തിന്റെ സെൻസർ കത്രികകൾക്കെതിരെ സംസാരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ 'കത്രിക', 2020 ൽ ചാപ്പകുത്തപ്പെടുന്ന മനുഷ്യരുടെ ജീവിതപരിവേദനങ്ങൾ അവതരിപ്പിച്ച 'ചാപ്പ', 2021 ൽ കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധികൾക്കു ശേഷം തീരത്തണയുന്ന ജനതയുടെ ചിത്രം വരച്ചിടുന്ന 'തീരം', 2022 ൽ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ച 'സിര', 2023 ൽ യുദ്ധാന്തര ജീവിതങ്ങളുടെ നേർകാഴ്ച്ചയായി മാറിയ 'കലിംഗ' എന്നിവയായിരുന്ന കിഫിന്റെ മുൻപതിപ്പുകൾ. സംവിധായകരായ ജിയോ ബേബി, ജോണി ആൻ്റണി, ഡോ. ബിജു, എഡിറ്റർ രഞ്ജൻ എബ്രാഹം, കവി വയലാർ ശരത്ചന്ദ്രവർമ്മ , തിരക്കഥാകൃത്തുക്കളായ ഷാഹി കബീർ, ജിയോ ബേബി, ഛായാഗ്രഹകൻ സണ്ണി ജോസഫ് തുടങ്ങിയവർ മുൻകാലങ്ങളിൽ മേളയിലെത്തുകയും ഡെലിഗേറ്റുകളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.


 

Follow us on :

More in Related News