Tue Dec 12, 2023 10:56 PM 1ST

Location  

Sign In

75 ദിനങ്ങൾ പിന്നിട്ട് പെരിങ്ങോട്ടുകര ദേവസ്ഥാനം ശതദിന ഭാരത് നൃത്തോത്സവം.

22 May 2024 20:17 IST

PEERMADE NEWS

Share News :

തൃശൂർ:

ശതദിന ഭാരത് നൃത്തോത്സവത്തിന്റെ എഴുപത്തഞ്ചാം ദിനത്തിൽ ദക്ഷിണാമൂർത്തി നൃത്തമണ്ഡപമുണർന്നത് ആർ.

എൽ.വി ശ്രീഷ്ണയുടെ മോഹിനിയാട്ടക്കച്ചേരിയോടു കൂടിയാണ്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ ഒരു കാവ്യഭാഗവും,ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് ഗീതവും അതിഭാവുകത്വത്തിലേക്ക് ഒട്ടും വഴുതിവീഴാതെകൂറ്റനാട്ടുകാരിയായ ശ്രീഷ്ണ ഭാവഗരിമയോടെ മോഹിനിയാട്ടത്തിലാവാഹിച്ചു. ബാംഗ്ലൂരിൽ നിന്ന് എത്തിയ കർണ്ണാടക കലാശ്രീ ഗുരു ശ്രീ സത്യനാരായണ രാജുവിന്റെ ശിഷ്യകളായ സാധന പ്രകാശ്, ശ്രാവണി സായ് റാം, അനുശ്രീ കെ റായ്കർ എന്നിവരുടെ ഭരതനാട്യക്കച്ചേരി 

ആസ്വാദകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.ഗണേശസ്തുതിയോടെ സമാരംഭിച്ച നർത്തന പ്രകാശനത്തിൽ ശ്രീരാമചന്ദ്ര വിജയത്തെപ്രകീർത്തിക്കുന്ന തോടയമംഗളം, രഞ്ജിനി നിരഞ്ജനി എന്ന കീർത്തനത്തിലൂടെ രത്നവിഭൂഷിതയായ ദേവി കാമാക്ഷിയെ താമരദള നയനയായും ചന്ദ്രവദനയായും അതി മനോഹരമായി പന്തനെല്ലൂർ ബാണിയിൽ സാധനാ പ്രകാശും, ശ്രാവണി സായ് റാമും അവതരിപ്പിച്ചു.ആറാട്ടുപുഴ മുദ്രയുടെ തിരുവാതിര കളിയും കിണ്ണം കളിയും എഴുപത്തഞ്ചാം ദിവസത്തെ നൃത്തോത്സവത്തിന് മാറ്റുകൂട്ടി.കലാകാരികൾക്ക് ദേവസ്ഥാനാധിപതിഡോ.ഉണ്ണിദാമോദരസ്വാമി പ്രശസ്തി പത്രവും, ശില്പവും പ്രസാദവും നല്കി ആദരിച്ചു.

Follow us on :

More in Related News