Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടിക്ക് ആദരവായി കാരിക്കേച്ചർ വരച്ച് 5-ാം ക്ലാസുകാരൻ

02 Jan 2025 09:42 IST

PEERMADE NEWS

Share News :


 എരുമപ്പെട്ടി:അഞ്ചാം ക്ലാസുകാരൻ അൽയസ വരച്ച എം.ടി യുടെ കാരിക്കേച്ചർ വിസ്മയമായി.

അഞ്ചു വയസ്സുള്ളപ്പോൾ ഒരു മിനിറ്റ് കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും, നിമിഷനേരങ്ങൾ കൊണ്ട് മോഹൻലാലിന്റെയും, ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എക്സിറ്റ്പോൾ കാർട്ടൂണും വരച്ച് ശ്രദ്ധേയനായ കുട്ടി കാർട്ടൂണിസ്റ്റ് മുഹമ്മദ് അൽയസ കഥകളുടെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന്പത്തു മിനിറ്റുകൊണ്ട് വരച്ച എം.ടിയുടെ കാരിക്കേച്ചർ വിസ്മയമായി മാറിയിരിക്കുകയാണ്.


 രണ്ടര വയസ്സുള്ളപ്പോൾ ചുമരിൽ കുത്തി വരച്ചു കൊണ്ടാണ് ആദൂർ സ്വദേശിയായ അൽയസ ചിത്രരചന ആരംഭിക്കുന്നത്. തുടർന്ന് പത്രങ്ങളിൽ വരുന്ന കാർട്ടൂണുകൾ അതേപടി നോക്കി വരയ്ക്കാൻ തുടങ്ങിയതോടുകൂടി വീട്ടുകാർ നൽകിയപിന്തുണയാണ് അഞ്ചു വയസ്സ് കഴിയുമ്പോഴേക്കും പ്രശസ്തരുടെ കാർട്ടൂണുകൾ വരക്കാവുന്ന തരത്തിലേക്ക് അൽ യസയെ എത്തിച്ചത്.പത്രമാധ്യമങ്ങളിൽ വന്ന വാർത്തകളും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിച്ച പിന്തുണയും ഏഴ് വയസ്സാകുമ്പോഴേക്കും ലൈവ് ആർട്ട് ചെയ്യുന്ന തരത്തിലേക്ക് അൽയസയെ എത്തിച്ചു.

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, 

ഫുട്ബോൾ താരങ്ങളായ മെസ്സി, നെയ്മർ, കലാസാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ കെ. സുധാകരൻ, വി. ഡി.സതീശൻ, ഗോവിന്ദൻ മാഷ്, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, 

 ബിനോയ് വിശ്വം, എൻ. ഷംസീർ,

പി.രാജീവ്, എൻ. ബാലഗോപാൽ, ശിവൻകുട്ടി, വി.എസ്. സുനിൽകുമാർ,

 തോമസ് ഐസക്, ശ്രീമതി ടീച്ചർ, മാണി.സി. കാപ്പൻ, രാഹുൽ മാങ്കൂട്ടത്തിൽ,

 വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, തുടങ്ങി നിരവധി പ്രശസ്തരുടെ കാർട്ടൂണുകൾ അൽയസ വരച്ച് സൂക്ഷിച്ചിട്ടുണ്ട്.

പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അൽയസ ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡണ്ടും സാഹിത്യകാരനുമായ ഗിന്നസ് സത്താർ ആദൂരിന്റെയും ഷെമീന ബീവിയുടെയും മകനാണ്.

Follow us on :

More in Related News