Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 20:00 IST
Share News :
കടുത്തുരുത്തി: മദ്ധ്യ കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം നടത്തപ്പെടുക. സില്‍വര്‍ ജൂബലി കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക കലാ മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, പ്രശ്‌നോത്തരികള്‍, നാടക രാവുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൊതുമത്സരങ്ങള്‍, സംസ്ഥാന തല കര്‍ഷക കുടുംബ പുരസ്‌ക്കര സമര്‍പ്പണം, പനം കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയ വിഭവങ്ങളുമായുള്ള പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പുകളും എക്‌സിബിഷനുകളും, സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം, നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, വിസ്മയ കാഴ്ചകള്‍, സ്റ്റ്യാച്ചുപാര്‍ക്ക്, പെറ്റ് ഷോ, പുരാവസ്തു പ്രദര്‍ശനം, സ്വാശ്രയസംഘ ആദരവുകള്‍, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി, മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, കെ.എസ്.എസ്.എസ് സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതാണെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.