Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാര്‍മല്‍ സുവര്‍ണ്ണ ജൂബിലി ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സര വിജയികള്‍

29 Oct 2024 19:09 IST

WILSON MECHERY

Share News :

.

ചാലക്കുടി: ഫോര്‍ച്ചൂണ്‍ ഐ.എ.എസ്. അക്കാദമി, പി.എസ്.കെ. ഡ്രീംതെം, എച്ച് & സി ബുക്ക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെ കാര്‍മ്മല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളും സീറ്റ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സുവര്‍ണ്ണ ജൂബിലി 'ക്വിസീറ്റ സഗീസ 2024' - ഫാ.ജോസ് സെയില്‍സ് മെമ്മോറിയല്‍ പതിനൊന്നാമത് ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസിന് കാര്‍മ്മല്‍ വിദ്യാലയം വേദിയായി. കാര്‍മ്മല്‍ വിദ്യാലയത്തിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്ന റവ. ഫാ ജോസ് സെയില്‍സിന്റെ സ്മരണയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ക്വിസ് പരിപാടിയാണിത്.

ഈ വര്‍ഷത്തെ ക്വിസിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന 50 ടീമുകളില്‍ നിന്ന് പ്രിലിമിനറി ടെസ്റ്റ് നടത്തി 6 ടീമിനെ തെരഞ്ഞെടുത്തു. . എം. ശ്രീഹരി ആയിരുന്നു ക്വിസ് മാസ്റ്റര്‍. ആവേശോജ്ജ്വലമായ മത്സരത്തില്‍ അണ്ണല്ലൂര്‍ വിജയഗിരി പബ്ലിക്ക് സ്‌കൂളിലെ ആദിത്യ കെ.ബി., എ.എന്‍.സായ്കൃഷ്ണ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാന തുകയായ 25,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് നല്‍കി.

കാക്കനാട് അസ്സിസ്സി വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂളിലെ ജിയാന്‍ ജോമി, അഖില്‍ കൃഷ്ണ യു.ആര്‍, എന്നിവര്‍ രണ്ടാം സ്ഥാനവും, ഷൊര്‍ണ്ണൂര്‍ കാര്‍മല്‍ സി.എം.ഐ. സ്‌കൂളിലെ, ആദ്യിത്യകൃഷ്ണ കെ.എം., കാര്‍ത്തിക് അരുണ്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 15,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും, മൂന്നാം സമ്മാനമായ 10,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും ജേതാക്കള്‍ക്ക് നല്‍കി. മറ്റു മൂന്നു ടീമുകള്‍ക്ക് പ്രോത്സാഹനസമ്മാനമായി 2,000 രൂപ വീതവും നല്‍കി.

കാര്‍മല്‍ പി.ടി.ഡബ്ല്യൂ.എ. എ്ക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. കൃഷ്ണകുമാര്‍, പി സുരേഷ് കുമാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ച് ആശംസകള്‍ നേര്‍ന്നു. മാനേജര്‍ .ഫാ. അനൂപ് പുതുശ്ശേരി, പ്രിന്‍സിപ്പാള്‍ ഫാ.ജോസ് താണിക്കല്‍ സി.എം.ഐ., സീറ്റ അക്കാഡമി എം.ഡി. ശ്രീ. ലിജു രാജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Follow us on :

More in Related News