Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

06 Jun 2024 19:49 IST

- MOHAMED YASEEN

Share News :

സൂർ: തൃശൂർ മാപ്രാണം സ്വദേശി സജീഷ് (39 ) ഒമാനിലെ ജർദ്ധയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.

മെയ് 26 നാണു ഇദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ മസ്‌ക്കറ്റിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരും ദിവസങ്ങളിൽ തന്നെ മൃതദേഹം നാട്ടിലേക്കു അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സൂർ മേഖലയിലെ കൈരളി പ്രവർത്തകരായ പ്രകാശ് തടത്തിൽ, താജുദ്ധീൻ, ജിജോ പികെ, സുരേഷ്‌ എന്നിവർ അറിയിച്ചു.

ഒറിജിനൽ പാസ്പോർട്ടില്ലാതിരുന്നതും സ്പോൺസറുടെ ഭാഗത്ത് നിന്നുമുള്ള ഇടപെടൽ വൈകിയതുമാണ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കാലതാമസമുണ്ടായതെന്നു കൈരളി പ്രവർത്തകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News