Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 22:01 IST
Share News :
പീരുമേട്: വന്യമൃഗാക്രമണത്തിന് പരിഹാരമായി
നിർദേശിക്കപ്പെട്ട വൈദ്യുത വേലി ഫലവത്താകില്ലെന്ന് വിലയിരുത്തൽ. കാട്ടാനകളുടെ ശല്യം മൂലം പൊറുതി മുട്ടിയതോടെ നാട്ടുകാരുടെ പരാ തിയെ തുടർന്നാണ വൈദ്യുത വേലി സ്‌ഥാപിക്കാൻ നിർദേശിച്ച്എരുമേലി റേഞ്ച് ഓ ഫീസറും സംഘവും എതാനുംമാസങ്ങൾക്ക് മുമ്പ്പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. വനത്തിനുള്ളിൽ സൗരോർജ പാനലുകളും ബാറ്ററിയും സ്‌ഥാപി ച്ചാൽ അവയുടെ സുരക്ഷയും പരിപാലനവും ഉറപ്പാക്കാനാവില്ല.
കാട്ടാന ശല്യം രൂക്ഷമായ പീരുമേട് തോട്ടാപുര ഭാഗത്ത് വൈദ്യുത വേലി സ്‌ഥാപിച്ചെങ്കിലും പൂർണ പരാജയ മായിരുന്നു.
വേലി ഉറപ്പിക്കാൻ ഉപയോഗിക്കുന്ന കാ ലുകളിൽ റബർ ബുഷ് ഉറപ്പിച്ചാണ് കമ്പി വലിക്കുന്നത്. അതിനാൽ ഈ കാലുകളിൽ വെദ്യുതി ഉണ്ടാകാറില്ല ആന ഈ കാലുകൾ നശിപ്പിച്ചാണ് കയറി വരുന്നത്. കൂടാതെ കാട്ടുവള്ളികൾ ഈ വേലിയിൽ പടർ നാൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുമെന്ന് മറ്റൊരഭിപ്രായം ഉയർന്നിരുന്നു. എ ന്നാൽ താഴ്ഭാഗത്തെടുക്കുന്ന ട്രഞ്ചിൽ മൺ സൂൺ കാലത്ത് മണ്ണുനിറഞ് പൂർവസ്‌ഥിതി യിലാകും. ഈ മണ്ണ് മാറ്റാൻ സർക്കാരിന് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.
ബന്ദിപ്പൂർ വനമേഖലയിൽ പരീക്ഷിച്ചു വിജയിച്ച ഉരുക്കുവേലിയാണ് ശാശ്വത പരിഹാരമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. കോൺക്രീറ്റിൽ ഉറപ്പിക്കുന്ന ഉരുക്കുവേലി ആനകൾക്ക് തകർക്കാനാവില്ല. കൂടാതെ മലയാറ്റൂർ വനമേഖലയിൽ വിജയം കണ്ട തൂക്ക് വേലിയും പരിഹാരമാണെന്ന് വിദഗ്ദർ അഭിപ്രായപെടുന്നു.
Follow us on :
More in Related News
Please select your location.