Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ വിട്ട സമയം കാട്ടാന കുട്ടികൾക്ക് നേരെ പാഞ്ഞടുത്തു

13 Nov 2024 20:54 IST

PEERMADE NEWS

Share News :

പീരുമേട് : സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ ബസ് കാത്തു നിൽക്കുന്ന സമയം കാട്ടാന കുട്ടികൾക്ക് നേരെ പാഞ്ഞടുത്തു. കുട്ടികൾ സ്കൂൾ വളപ്പിൽ ഓടി കയറി രക്ഷപ്പെട്ടു.. ഇന്ന് നാലരയോട് കൂടിയാണ് പീരുമേട് മരിയഗിരി സ്കൂളിന്റെ വെയിറ്റിംഗ് ഷെഡിന് സമീപം കാട്ടാന പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ തട്ടാത്തിക്കാനം, എംബിസി കോളേജ്, പ്രയർഹൗസ്, മൊബൈൽ ടവർ സ്റ്റേഷൻ ഈ ഭാഗങ്ങളിൽ ഒക്കെ കാട്ടാന വ്യാപക നാശം വിതച്ചിരുന്നു. തുടർന്ന് റോഡ് മുറിച്ചുകടന്ന് ആന വീണ്ടും നാലരയോട് കൂടി മടങ്ങി എത്തുകയായിരുന്നു .സർക്കാർ അതിഥി മന്ദിരം, കുട്ടിക്കാനം, തട്ടത്തിക്കാനം, എംബിസി കോളജ് പരിസരം, മരിയഗിരി സ്കൂൾ ഭാഗം ഇവിടങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനശല്യം രൂക്ഷമാണ്. തട്ടാത്തികാ നത്തുള്ള പ്രദേശവാസികൾരാത്രി മുഴുവൻകാട്ടാനയെതുരുത്തുവാൻ സംഘടിച്ചി രിക്കുകയാണ്.പീരുമേട് മേഖലയിലുള്ള കൃഷി മുഴുവൻ കാട്ടാനക്കൂട്ടം നശിപ്പിച്ചു കൂടാതെ പട്ടാപ്പകൽ നിരത്തിലിറങ്ങുന്ന കാട്ടാന മൂലം പ്രദേശവാസികൾ ഭയവിഹ്യലരാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാൽ പടക്കം പൊട്ടിച്ച് ആനയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു ഇടത്തേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. വനംവകുപ്പിന്റെ ആർ ആർ ടി യുടെ അധീനതയിലുള്ള വാഹനം കട്ടപ്പുറത്തായിട്ട് 15 ദിവസമായി. മാധ്യമ വാർത്ത തുടർന്ന് വാഹനം ശരിയാക്കിയെങ്കിലും ഉപ്പുപാറയിലേക്ക് വിറകടിക്കുന്നതിനായി വാഹനം മാറ്റിയെന്നാണ് അറിയുന്നത്.

കാട്ടാന ശല്യം മൂലം നട്ടംതിരിയുന്ന പ്രദേശവാസികൾ വിപുലമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

Follow us on :

More in Related News