Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 22:34 IST
Share News :
വൈക്കം: മഹാനവമിക്കും വിജയദശമിക്കും ഒരുങ്ങി വൈക്കത്തെ വിവിധ ക്ഷേത്രങ്ങൾ. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് മേൽശാന്തി ജയചന്ദ്രൻ പോറ്റി ഭദ്രദീപ പ്രകാശനം നടത്തി. മുൻ മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ സരസ്വതി പൂജയും വിശേഷാൽ ദീപാരാധനയും ഭഗവത് സേവയും നടക്കും.വിജയദശമി ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ 5 ന് നിർമ്മാല്യദർശനം, എതിർത്തുപൂജ , സരസ്വതി മണ്ഡപത്തിൽ വിശേഷാൽ സരസ്വതി പൂജ, വിദ്യാരംഭം, സംഗീതാർച്ചന ,വൈകിട്ട് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും.
ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉൽസവം ഒക്ടേബർ 2 ന് ആറാട്ടോടെ സമാപിക്കും. മഹാനവമി ദിനമായ നാളെ രാവിലെ 9 ന് ശ്രീ ബലി , തേരോഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, വൈകിട്ട് 5 ന് നടക്കുന്ന കാഴ്ച ശ്രീബലിക്ക് വൈക്കം ചന്ദ്രൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം,രാത്രി 9 ന് മഹാനവമി വിളക്ക്. വിജയ ദശമി ദിനമായ 2 ന് രാവിലെ 6ന് വിജയദശമി പൂജ,സരസ്വതി പൂജ,7 ന് പൂജയെടുപ്പ്, വിദ്യാരംഭം വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ് 5 ന് ആറാട്ട് വരവ് വലിയ കാണിക്ക, ആറാട്ട് സദ്യ.
വൈക്കം ക്ഷേത്ര കലാപീഠത്തിലെ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി വിജയദശമി ദിനത്തിൽ രാവിലെ 7ന് നടക്കുന്ന വിദ്യാരംഭത്തിൽ ഉപഭോക്തൃ കോടതി ജഡ്ജി വൈക്കം രാമചന്ദ്രൻ, കണ്ണൂർ ഡെപ്യൂട്ടി കലക്ടർ പി.ജി. മിനി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. വൈകിട്ട് 5 ന് കലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും. തകിൽ, നാദസ്വരം, പഞ്ചവാദ്യം വിഭാഗങ്ങളിലായി 45 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിക്കുന്നത്.ദേവസ്വം ബോർഡ് പ്രസി ഡൻ്റ് പി. എസ്. പ്രശാന്ത് ദീപം തെളിയിക്കും.
വൈക്കം അയ്യർ കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ ദേവി ഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും വ്യാഴാഴ്ച സമാപിക്കും. രാവിലെ 8 ന് പൂജയെടുപ്പ്, വിദ്യാരംഭം, കലശാഭിഷേകം, യഞ്ജ സമർപ്പണം എന്നിവ നടക്കും.
വല്ലകം അരി കുളങ്ങര സ്വയം ഭൂ ദൂർഗ്ഗ ക്ഷേത്രത്തിൽ നവരാത്രിആഘോഷത്തിൻ്റെ സമാപനം 2ന് നടക്കും. 1 ന് രാവിലെ 10 ന് മേൽശാന്തി കണ്ണന്റെ കാർമ്മികത്വത്തിൽ സാരസ്വതാർച്ചന വൈകിട്ട് 6.30 ന് വൈക്കം ഷാജിയുടെ നാദസ്വരം വിജയ ദശമി ദിനമായ 2 ന് രാവിലെ 7 ന് പൂജയെടുപ്പും വിദ്യാരംഭവും.
വൈക്കം ഗൗഢ സാരസ്വത ബ്രാഹ്മണ സമൂഹത്തിൽ ബൊമ്മക്കോലു പ്രദർശനം, ഭജൻസ് , കുമാരി പൂജ, സമാരാധന, സ്കോളർഷിപ്പ് വിതരണം, വിവിധ കലാപരിപാടികൾ എന്നിവയോടെ 2 ന് നവരാത്രി ആഘോഷം സമാപിക്കും. ദേവസ്വം ബോർഡിന് കീഴിലുള്ള ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിൽ പൂജവയ്പ്പ് നടത്തി. ചൊച്ചാഴ്ച വൈകിട്ട് നടന്ന ചടങ്ങുകൾക്ക് മേൽശാന്തി സബീഷ് ശാന്തികൾ കാർമ്മികത്വം വഹിച്ചു.
ഉല്ലല പുതിയ കാവ് ദേവി ക്ഷേത്രം
വൈക്കം മൂത്തേടത്ത് കാവ് , തെക്കേനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രം , കുലശേഖരമംഗലം കൂട്ടുമ്മേൽ ക്ഷേത്രം , കുലശേഖരമംഗലം കൊച്ചങ്ങാടി ശ്രീരാമ ആഞ്ജനേയ മഠം ആഞ്ജനേയ ക്ഷേത്രം , തുറു വേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം , ചെമ്മനത്തുകര ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രം , വൈക്കം പുഴ വായിക്കുളങ്ങര, ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം,തോട്ടകം വല്ല്യാറമ്പത്ത് കുപ്പേടിക്കാവ്, ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രം, തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രം, വൈക്കം വടയാർ സമൂഹം എന്നിവിടങ്ങളിൽ പൂജവയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയോടെ നവരാത്രി ആഘോഷത്തിന് സമാപനമാകും.
ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ നവീകരണത്തിന് വിജയ ദശമി ദിനമായ 2 ന് രാവിലെ 9ന് മുൻ ശബരിമല മേൽശാന്തി ഇണ്ടംതുരുത്തി മന നീല കണ്ഠൻ നമ്പൂതിരി ദീപം തെളിയ്ക്കും.
വൈക്കം വടയാർ സമൂഹത്തിൽ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി വിജയദശമി ദിനമായ ഒക്ടോബർ 2 വരെ ബൊമ്മക്കൊലു ദർശനവും ലളിതാ സഹസ്രനാമജപം, വിവിധ വേദ മന്ത്രജപവും പൂജവയ്പും വിദ്യാരംഭവും ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് സമൂഹം ഭാരവാഹികളായ എം. ഈശ്വരയ്യർ, ഡോ.എം.പി.ശർമ്മ, എസ്.കൃഷ്ണൻ , ബി. ഗണേഷ് തുടങ്ങിയവർ നേതൃത്വം നൽകും
വൈക്കം വലിയ കവല ധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ച് 1 ന് രാവിലെ 8.30 നും വൈകിട്ട് 5.30 നും ലളിത സഹസ്രനാമാർച്ചന 2 ന് രാവിലെ 7.30 ന് വിദ്യാരംഭം പൂജയെടുപ്പ് 8.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, ഭജന എന്നിവ നടക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഏക സ്വയംഭൂ ക്ഷേത്രമായ
ടി.വി. പുരം സ്വയം ഭൂ സരസ്വതി ക്ഷേത്രത്തിൽ 2 ന് രാവിലെ 7 ന് ശേഷം പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. മേൽശാന്തി ഷിജു പവിത്രൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് മേൽശാന്തി ജയചന്ദ്രൻ പോറ്റി ഭദ്രദീപ പ്രകാശനം നടത്തി. മുൻ മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ സരസ്വതി പൂജയും വിശേഷാൽ ദീപാരാധനയും ഭഗവത് സേവയും ഉണ്ടായിരിക്കും.വിജയദശമി ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ 5 ന് നിർമ്മാല്യദർശനം, ഏതിർത്ത്യ പൂജ , സരസ്വതി മണ്ഡപത്തിൽ വിശേഷാൽ സരസ്വതി പൂജ, വിദ്യാരംഭം, സംഗീതാർച്ചന ,വൈകിട്ട് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ച എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.