Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2025 19:30 IST
Share News :
വൈക്കം: എൻ.എസ്.എസ്.വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സെപ്തംബർ 13 ന് നടക്കുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ വിളംബംര രഥഘോഷയാത്ര സമാപിച്ചു. വൈക്കം യൂണിയനിലെ 13 മേഖലകളിലെ പര്യടനം നടത്തിയ ശേഷംവെള്ളിയാഴ്ച വൈകിട്ട് വൈക്കം വലിയ കവലയിൽ എത്തിയ രഥഘോഷയാത്രയെ ടൗണിലെ ആറു കരയോഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മേഖല ചെയർമാൻ ബി.ജയകുമാർ കൺവീനർ എസ്.യു.കൃഷ്ണകുമാർ വിവിധ കരയോഗം ഭാരവാഹികളായ എസ്. മധു , എസ്.ഹരിദാസൻ നായർ , പി.ശിവരാമകൃഷ്ണൻ, കെ.പി.രവികുമാർ ,ശ്രീഹർഷൻ, കെ.എം. നാരായണൻ നായർ , എം.വിജയകുമാർ, എസ്. പ്രതാപ്, രാജേന്ദ്ര ദേവ് എന്നിവർ നേതൃത്വം നല്കി. വനിതാ സമാജം ഭാരവാഹികൾ ആരതി നടത്തി.തുടർന്ന് വലിയ കവലയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥഘോഷയാത്ര ബോട്ട് ജട്ടിയിൽ സമാപിച്ചു. സമാപനയോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ കാരിക്കോട്,വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ എന്നിവർ പ്രസംഗിച്ചു.
രഥയാത്രയുടെ രണ്ടാം ദിവസം കിഴൂർ പ്ലാം ചുവടിൽ നിന്നും രാവിലെ ആരംഭിച്ച് മുളക്കുളം, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം മേഖലകളിൽ നടന്ന സ്വീകരണത്തിന് ശേഷമാണ്
വൈക്കം വലിയ കവലയിൽ എത്തിച്ചേർന്നത്.വിവിധ ഇടങ്ങളിൽ നടന്ന സ്വീകരണ യോഗത്തിൽ എൻ. മധു,, ജി.സുരേഷ് ബാബു, ഡോ. ഇ.എൻ. ശിവദാസ് , പി. എസ്. വേണുഗോപാൽ, വി.എൻ. ദിനേശൻ , ബി.അനിൽ കുമാർ ,അജിത് കുമാർ , വിശ്വംബരൻ നായർ , പി.എൻ. രാധ കൃഷ്ണൻ ,ശ്രീവൽസൻ , എസ്. ജയപ്രകാശ്, ആർ.സുരേഷ് ബാബു, വി. കെ ശ്രീകുമാർ, എം. അനിൽകുമാർ, സോമശേഖരൻ നായർ, വി. എസ് കുമാർ ,അജിത്, വേണുഗോപാൽ പാലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. സെപ്തംബർ 2ന് പതാക ദിനവും 9 ന് സമ്മേളന നഗരിയായ ബിച്ച് മൈതാനിയിൽ പതാക ഉയർത്തലും നടക്കും. സെപ്തംബർ 13 ന് വൈകിട്ട് 3 .30 ന് ബീച്ചുമൈതാനിയിൽ നടക്കുന്ന മഹാ സമ്മേളനത്തിൽ യൂണിയനിലെ 97 കരയോഗങ്ങളിൽ നിന്നായി കാൽ ലക്ഷം അംഗങ്ങൾ പങ്കെടുക്കും. മഹാസമ്മേളത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 2 ന് വലിയ കവലയിൽ നിന്നും പ്രകടനം ആരംഭിക്കും.
Follow us on :
Tags:
More in Related News
Please select your location.