Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2026 21:20 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി കൃഷി ഭവൻ പരിധിയിലെ മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിലെ 250 ഏക്കറിലെ 68 കൃഷിക്കാർ കെയ്തു കൂട്ടിയ നെല്ല് സംഭരിക്കാൻ നടപടി ആയില്ല. പാടത്തും പാട വരമ്പത്തും കുട്ടിയിരിക്കുന്ന 350 ടണ്ണോളം നെല്ലാണ് കർഷകർ പടുത ഇട്ട് മുടി സംരക്ഷിക്കുന്നത്. അധികൃതരുടെ അവഗണന അവസാനിപ്പിച്ച് നെൽ കർഷകരോട് നിതിപൂർവ്വമായ സമീപനം സ്വീകരിക്കണമെന്ന് കർഷകമോർച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ എൻ വാസൻ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ നെല്ല് സംഭരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ നാട്ടിലെ കർഷകരെ അണിനിരത്തി ശക്തമായ സമരത്തിന് കർഷകമോർച്ച നേത്യത്വം നൽകും. പാടി ഓഫിസറും മില്ലുകാരുടെ ഏജൻസികളും തമ്മിൽ ഒത്തുകളിച്ച് 100 കിലോ നെല്ലിന് 25 കിലോ കിഴിവ് ആവശ്യപ്പെട്ട് കർഷകരെ വഞ്ചിക്കുന്ന നടപടി അനുവദിക്കുകയില്ല. ഇത്തരം കർഷക ദ്രോഹ നിലപാട് സ്വീകരിക്കുന്ന മില്ലുകളെ കരിംപട്ടികയിൽ പെടുത്താൻ സർക്കാർ തയ്യാറകണം. കർഷകരോടൊപ്പം വിവിധസ്ഥലങ്ങളിലായി കുട്ടിയിട്ട നെല്ല് കാണുന്നതിന് വെണ്ടി ബിജെപി സംസ്ഥാന സമിതി അംഗം കെ ഗുപ്തൻ, ബിജെപി കടുത്തുരുത്തി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് ഷൺമുഖദാസ് കോരിക്കൽ, ബൂത്ത് പ്രസിഡന്റ്മരായ ഡോ. ടോം തോമസ് കുറ്റുകടയിൽ, രമേശൻ എന്നിവർ എത്തി.
Follow us on :
Tags:
More in Related News
Please select your location.