Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2025 21:30 IST
Share News :
തലയോലപ്പറമ്പ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഞായറാഴ്ച മുന്നണികളുടെ നേതൃത്വത്തിൽ നടത്തിയ കൊട്ടിക്കലാശം ആവേശമായി. വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്‌ടമി ഉത്സവം നടക്കുന്നതിനാൽ വൈക്കം നഗരസഭയിലെ കൊട്ടിക്കലാശം ഇക്കുറി മുന്നണികൾ വാർഡുകളിലാണ് നടത്തിയത്. തലയോലപ്പറമ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ ഒരേസമയം ടൗണിലെത്തി. തുടർന്ന് അനൗൺസ്മെൻ്റ് വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഉന്തിലും തള്ളിലും കൈയ്യാങ്കളിയിലുമെത്തി. തലയോലപ്പറമ്പ് എസ്.എച്ച്.ഒ റിച്ചാർഡ് വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള പോലീസും നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എൻഡിഎ തലയോലപ്പറമ്പിൽ കൊട്ടിക്കലാശം നടത്തിയില്ല. പരമാവധി വീടുകൾ കയറി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എൻ ഡി എ മുന്നണി. യുഡിഎഫിൻ്റെ കൊട്ടിക്കലാശം പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നുമാണ് ആരംഭിച്ചത്. എൽഡിഎഫ് മുന്നണിയുടെ കൊട്ടിക്കലാശം പള്ളിക്കവല ജംഗ്ഷന് സമീപത്ത് നിനാണ് തുടങ്ങിയത്. നൂറുകണക്കിന് പ്രവർത്തകരും വാദ്യമേളങ്ങളും കലാരൂപങ്ങളുമായി ഇരു മുന്നണികളിലും കലാശക്കൊട്ടിൽ അണിനിരന്നു. ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും വൻ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.ഇരു മുന്നണികളുടെയും ജില്ലാ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളും കൊട്ടിക്കലാശത്തിൽ പങ്കെടുത്ത് പ്രവർത്തകർക്ക് ആവേശം പകർന്നു.
സ്വതന്ത്ര സ്ഥാനാർഥികളും കലാശക്കൊട്ടിൽ പങ്കെടുത്തു. മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ് പഞ്ചായത്തുകളിൽ കൊട്ടികലാശത്തിൽ മുന്നണികവുടെ ശക്‌തി പ്രകടനങ്ങൾക്കു പകരം അനൗൺമെൻ്റ് വാഹനങ്ങളാണ് ഉൾപ്രദേശങ്ങൾ ഉൾപ്പടെയുള്ള മിക്ക സ്‌ഥലത്തും മുന്നിട്ട് നിന്നത്. നാളെ മുന്നണികളും സ്ഥാനാർഥികളും അടക്കം വാർഡുതലങ്ങളിൽ നിശബ്ദ പ്രചരണം നടത്തും. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ പഞ്ചായത്തുകളിലും, പൊതി ബ്ലോക്ക് ഡിവിഷൻ ഒഴിച്ചുള്ള മറ്റ് വൈക്കം, കടുത്തുരുത്തി ബ്ലോക്ക് ഡിവിഷനുകളിലും എൽ ഡി എഫ് മുന്നണിക്കാണ് നിലവിൽ ഭരണം. പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷനുകളിലും ഭരണം തിരിച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടം യു ഡി എഫ് നടത്തുമ്പോൾ ഭരണ തുടർച്ച ലക്ഷ്യമിട്ടാണ് എൽഡിഎഫ് പ്രവർത്തനം. പഞ്ചായത്തുകളിലെ വാർഡുകളിൽ ഇക്കുറി വിജയക്കൊടി പാറിക്കുവാനുള്ള ചിട്ടയായ പ്രവർത്തനം എൻ ഡി എ മുന്നണിയും നടത്തുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.