Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബലിപെരുന്നാൾ ഗാനങ്ങൾ തേന്മഴയായി പെയ്തിറങ്ങി ഇശൽ നൈറ്റ് കുളിർമ്മയായി.

18 Jun 2024 16:46 IST

UNNICHEKKU .M

Share News :

മുക്കം:തനിമ ചേന്ദമംഗല്ലൂർ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ബലിപെരുന്നാളിൻ്റെ ത്യാഗഓർമ്മകളുടെഗാനങ്ങളുമായി 'പെരുന്നാൾ പൊലിവ് ' ഈദ് ഇശൽ നൈറ്റ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ ഉദയം ഹാളിൽ  തനിമ സംസ്ഥാന വൈസ് പ്രസിഡൻ്റും എഴുത്തുകാരനുമായ പി. ടി കുഞ്ഞാലി ഉത്ഘാടനം ചെയ്തു. ഗാനത്തിലൂടെയും തത്വത്തിലൂടെ വിശാല ആശയങ്ങൾ മനോഹരമായി ആവിഷ്ക്കരിക്കാനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇബ്രാഹിം നബിയുടെ ത്യാഗപൂർണ്ണമായ ജീവിത സംഭവത്തെ ഗാനത്തിലൂടെ ആലപിച്ച് കൊണ്ട് ചൂണ്ടി കാട്ടി.. തനിമ ചാപ്റ്റർ പ്രസിഡന്റ് ഷാഹിർ ടി അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗല്ലൂർ, ടി അബ്ദുള്ള മാസ്റ്റർ, നസീബ ബഷീർ, അമീൻ ജൗഹർ എന്നിവർ സംസാരിച്ചു, നാടിന്റെ പ്രിയ ഗായകൻ റഹൂഫ് ചേന്ദമംഗല്ലൂരിനെ ചടങ്ങിൽ പി.ടി. കുഞ്ഞാലി ഉപഹാരം നൽകി ആദരിച്ചു. റഹൂഫ്, ജബ്ബാർ കെ വി , ടി അബ്ദുല്ല മാസ്റ്റർ, മുനീബ് എം ടി , ഗഫൂർ നാഗേരി, എ ആർ ചക്കിങ്ങൽ , ടി ഷാഹിർ, ബന്ന ചേന്ദമംഗല്ലൂർ , അബ്ദുറഹീം ഇസഡ്, ബേബി സുമതി, ഉസ് വത്ത്, സലീന, ആസിഫ് ഇ പി , ശരീഫ്, മുഹമ്മദ് മുട്ടേത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. എ ആർ ചക്കിങ്ങൽ പരിപാടി നിയന്ത്രിച്ചു. തനിമ ചാപ്റ്റർ കൺവീനർ ഗഫൂർ നാഗേരി സ്വാഗതം വും സെക്രട്ടറി അബ്ദുറഹിമാൻ മേകുത്ത് നന്ദിയും പറഞ്ഞു.



Follow us on :

More in Related News