Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കിഴക്കേനട ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠ ഭക്തി സാന്ദ്രമായി.

28 May 2025 15:57 IST

santhosh sharma.v

Share News :

വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കം 

കിഴക്കേനട ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠ നടന്നു. തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.തുടർന്ന് അഷ്ട ബന്ധം സ്ഥാപിച്ച് കുംഭേശ നിദ്രാ കലശാഭിഷേകങ്ങളും ജീവകലശാഭിഷേകവും നടത്തി. 30 വരെ ക്ഷേത്രത്തിലെ പൂജ വിധാനങ്ങൾ സോപാനത്തിലായിരിക്കും നടക്കുക. ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല. നാളെ (മെയ്

29 ) രാവിലെ 5 ന് പരിവാര പ്രതിഷ്ഠക്കും മാതൃ പ്രതിഷ്ഠക്കും ശേഷം വലിയ ബലിക്കല്ലിന്റെ പ്രതിഷ്ഠ നടക്കും. വലിയ ബലിക്കല്ല് ഉൾപ്പെടെ 23 ബലിക്കല്ലിന്റെ ചൈതന്യപ്രതിഷ്ഠയും നടത്തും. 30 ന് രാവിലെ 5 ന് വിവിധ കലശപൂജകളും വൈകിട്ട് 4.30 ന് വാഹന ബിംബ ക്രീയകളും നടത്തും.

ധ്വജപ്രതിഷ്ഠയും കൊടിയേറ്റും മെയ് 31 ന് നടക്കും. 31 ന് രാവിലെ 7ന് നടക്കുന്ന വാഹന പ്രതിഷ്ഠക്ക് ശേഷമാണ് ധ്വജപ്രതിഷ്ഠ. 14 കോൽ 2 അംഗുലം ഉയരമുള്ള ധ്വജത്തിൽ ചെമ്പിൽ തീർത്ത 17 പറകളും 17 വെണ്ടകളും മുകളിൽ പിച്ചളയിൽ തീർത്ത ഗരുഡ വാഹനവും ഉണ്ട്. മാന്നാർ അനന്തൻ പോറ്റിയാണ് ധ്വജ ശിൽപ്പി . ധ്വജപ്രതിഷ്ഠക്കു ശേഷം ബ്രഹ്മ കലശാഭിഷേകവും പ്രസാദ ഊട്ടും നടക്കും. വൈകിട്ട് 7നും 8 നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്റിന് ശേഷം ഗായിക വൈക്കം വിജയലക്ഷ്മി കലാമണ്ഡപം ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീത സദസും നടക്കും. ജൂൺ 1 ന് രാവിലെ 6.30 ന് പാരായണം വൈകിട്ട് 6.30 ന് പ്രഭാഷണം 7ന് തിരുവാതിര 7.30 ന് ഭജൻസ് 2 ന് രാവിലെ 10 ന് ഉൽസവബലി വൈകിട്ട് 6.45 ന് തിരുവാതിര 7.30 ന് ഭജൻസ് 3 ന് വൈകിട്ട് 7.30 ന് തുള്ളൽ ത്രയം. 4 ന് വൈകിട്ട് 8 ന് സംഗീത കച്ചേരി, 9.30 ന് വലിയ വിളക്ക്. 5 ന് ഉച്ചയ്ക്ക് 1 ന് ആറാട്ട് സദ്യ, വൈകിട്ട് 6 ന് കൊടിയിറക്ക് 7 ന് ക്ലാസിക്കൽ ഡാൻസ് 7.30 ന് ആറാട്ട് , ഭരതനാട്യം 8 ന് നൃത്ത നൃത്യങ്ങൾ, ആറാട്ട് എഴുന്നള്ളിപ്പ് 9 ന് വലിയ കാണിക്ക 9.30 ന് 25 കലശാഭിഷേകം എന്നിവ നടക്കും. ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ഭാരവാഹികളായ ബി.ജയകുമാർ ,രാജേന്ദ്ര ദേവ് , ടി.വി. മോഹനൻ നായർ ,ടി.കെ.രാജേന്ദ്രൻ , ഇ. കെ. പ്രതാപൻ, കെ.രാധ കൃഷ്ണൻ, ബി. ശിവകുമാർ, വി. അനിൽകുമാർ , കെ.ഡി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകും.

Follow us on :

More in Related News