Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഓപ്പൺ ജിം സ്ഥാപിക്കാൻ എംഎൽഎക്കും,നഗരസഭ ചെയർപേഴ്‌സണും നിവേദനം നൽകി

15 Aug 2024 12:36 IST

MUKUNDAN

Share News :

ചാവക്കാട്:ബ്ലാങ്ങാട് ബീച്ചിൽ പാർക്കിനോട് ചേർന്ന് ഓപ്പൺ ജിം സ്ഥാപിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എൻ.കെ.അക്ബർ എംഎൽഎക്കും,ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിനും നിവേദനം നൽകി.രാവിലെ നടത്തത്തിനും,വ്യായാമത്തിനുമായി നിരവധി ആളുകൾ എത്തിചേരുന്ന ഇവിടെ ഓപ്പൺ ജിം സ്ഥാപിച്ചാൽ അത് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും,ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തിര നടപടി ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും ബീച്ച് ലവേഴ്സ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.നൗഷാദ് തെക്കുംപുറം,കെ.വി.ഷാനവാസ്,പി.കെ.അഷ്റഫ്,പി.പി.ഷൈൻ,പി.പി.കബീർ,ഷാജഹാൻ ഫോർ യു മണത്തല,സാദിഖ് പാലയൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.


Follow us on :

More in Related News