Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോസ്മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിർമ്മിച്ച 44-ാം വീടിൻ്റെ താക്കോൽ ദാനം .

26 Nov 2024 21:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിർമ്മിച്ച 44-ാം വീടിൻ്റെ താക്കോൽ ദാനം ജില്ലാ കളക്ടർ ജോൺ വി സാമുവൽ നിർവഹിച്ചു. വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് നിവൃത്തിയില്ലാതെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നതും അർഹതപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി സ്വപ്‌നഭവനങ്ങൾ നിർമ്മിച്ചുകൊടുക്കുന്ന സ്നേഹദീപത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ജില്ലാ കളക്ടർ .

അഭിപ്രായപ്പെട്ടു.. കൊഴുവനാൽ പഞ്ചായത്തിൽ സ്നേഹദീപം പദ്ധതിയിൽ നിർമ്മിച്ചിരിക്കുന്ന ഇരരുപത്തിമൂന്നാം സ്നേഹവീടിന്റെ സമർപ്പണമാണ് കെഴുവംകുളത്ത് നടന്നത്.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്‌കയിൽ, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി. മറ്റം, വൈസ് പ്രസിഡന്റ് എമ്മാനുവൽ നെടുംപുറം, പഞ്ചായത്ത് മെമ്പർമാരായ ആലീസ് ജോയി മറ്റം, ആനീസ് കുര്യൻ ചൂരനോലിൽ, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോൺ തോണക്കരപ്പാറയിൽ, ജഗന്നിവാസൻ പിടിക്കാപ്പറമ്പിൽ, ജെയിംസ് കോയിപ്ര, സജി തകിടിപ്പുറം, ഷാജി ഗണപതിപ്ലാക്കൽ, മാത്തുക്കുട്ടി വലിയപറമ്പിൽ, ഷാജി വളവനാൽ, ഷാജി വെള്ളാപ്പള്ളി, കെ.ജെ. ദേവസ്യാ, ബെന്നി കോട്ടേപ്പള്ളി, സുനിൽ മറ്റത്തിൽ,ബാബു വെള്ളാപ്പള്ളി, രവീന്ദ്രൻ നായർ ഉഷസ്സ് എന്നിവർപ്രസംഗിച്ചു.





Follow us on :

More in Related News