Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിൻ്റെ വീടിൻ്റെ പോർച്ചിൽ കിടന്ന കാർ കത്തിനശിച്ചു; കാറിന് സമീപം ഗുരുതരമായി പൊള്ളലേറ്റ് കിടന്ന വീട്ടിലെ മുൻ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

13 Apr 2026 12:28 IST

santhosh sharma.v

Share News :

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിലെ പോർച്ചിൽ കിടന്ന കാർ കത്തിനശിച്ച നിലയിൽ. കാറിന് സമീപം ഗുരുതരമായി പൊള്ളലേറ്റ് കിടന്ന വീട്ടിലെ മുൻ ജീവനക്കാരൻ ചെങ്ങളം സ്വദേശി ശ്രീധരൻ (85) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധരനാണ് കാറിന് തീയിട്ടതെന്ന് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെ ഗാന്ധിനഗർ പെട്രോൾ പമ്പിന് സമീപമുള്ള ഡോക്ടറുടെ അഞ്ചേരി ഗാർഡൻസ് വീട്ടിലാണ് സംഭവം.

കാറിൽ പെട്രോൾ ഒഴിച്ചശേഷം ഇയാൾ തീയിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ തീ ആളിപ്പടർന്ന് ദേഹത്ത് പിടിച്ചാകാം ഇയാൾക്ക് പൊള്ളലേറ്റ തെന്ന് കരുതുന്നത്. സംഭവസമയത്ത് ജയകുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വീടിൻ്റെ ചില്ലുകളും തകർന്നിട്ടുണ്ട്. ശ്രീധരനെ ഒരു മാസം മുൻപ് ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. പോലീസും ഫയർഫോഴ്സും എത്തി തീയണച്ചപ്പോഴാണ് കാറിന് സമീപം ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കിടക്കുന്ന ശ്രീധരനെ കണ്ടത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News