Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 14 വർഷം 1 മാസം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു

02 Apr 2025 20:08 IST

MUKUNDAN

Share News :

ചാവക്കാട്:യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 14 വർഷം 1 മാസം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു.വടക്കേക്കാട് കുരഞ്ഞിയൂർ മച്ചിങ്ങൽ വീട്ടിൽ വിശ്വനാഥൻ മകൻ വിഷ്ണു(28),കുരഞ്ഞിയൂർ പുഴങ്ങരയിലത്ത് മുഹമ്മദാലി മകൻ ആഷിക്( 29),കുരഞ്ഞിയൂർ കൊച്ചഞ്ചേരി വീട്ടിൽ സുലൈമാൻ മകൻ അർസൽ(29),കുരഞ്ഞിയൂർ പാലിയത്ത് വീട്ടിൽ കുഞ്ഞാലു മകൻ ഫിറോസ്(49) എന്നിവരെ മാരകായുധമായ ഇരുമ്പ് കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ ഗുരുവായൂർ ആലുംപടി പോക്കാകില്ലത്ത് വീട്ടിൽ അബ്ദുൾ കരീം മകൻ ഷഹസ് കരീം(31)എന്നയാളെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 14 വർഷം 1 മാസം കഠിനതടവിനും 75000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിനതടവിനും ശിക്ഷിച്ചത്.രണ്ടാം പ്രതിയായ ഗുരുവായൂർ മുതുവട്ടൂർ തെരുവത്ത് വീട്ടിൽ കുഞ്ഞിമോൻ മകൻ തനൂഫ് കുഞ്ഞിമോൻ(35)ശിക്ഷാവിധിക്കായി കോടതിയിൽ ഹാജരായില്ല.13.09.2018 തീയതി വൈകിട്ട് 7 മണിക്ക് കുരഞ്ഞിയൂരിൽ കുട്ടികൾ ജെല്ലിബോൾ കളിക്കുമ്പോൾ പ്രതികളുടെ ദേഹത്ത് തട്ടിയത് സംബന്ധിച്ചുള്ള വാക്കുതർക്കത്തെ തുടർന്നുള്ള വിരോധം വെച്ച് അവലാതിക്കാരൻ വിഷ്ണുവിനെയും,കൂട്ടുകാരും നാട്ടുകാരുമായ ആഷിക്കിനെയും അർസലിനെയും ഫിറോസിനെയും കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ രണ്ടാംപ്രതി തനൂഫ് ആഷിക്കിനെ തടഞ്ഞു നിർത്തുകയും ഒന്നാംപ്രതി ഷഹസിനോട് കത്തിയെടുത്ത് കുത്തടാ എന്ന് പറയുകയും ഒന്നാംപ്രതി ഷഹസ് കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ആഷിക്കിന്റെ പുറത്ത് പല ഭാഗങ്ങളിൽ കുത്തുകയും വരയുകയും, ഇത് കണ്ട് തടയാൻ ചെന്ന അർസലിനെയും വിഷ്ണുവിനെയും ഫിറോസിനെയും ശരീരത്തിൻറെ പല ഭാഗങ്ങളിലും കുത്തിയും വെട്ടിയും വരഞ്ഞും,മറ്റും മാരകമായി മുറി പരിക്കേൽപ്പിക്കുകയും,പരിക്കേറ്റ് താഴെ വീണവരെ രണ്ടുപ്രതികളും കൂടി കാലുകൊണ്ടും കൈകൊണ്ടും ചവിട്ടിയും അടിച്ചും ക്രൂരമായി മർദ്ദിക്കുകയും പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്തു.ആളുകൾ ഓടികൂടിയപ്പോൾ പ്രതികൾ നായിൻറെ മക്കളെ കൊന്നുകളയും എന്ന് പറഞ്ഞ് കൊലവിളി നടത്തി ബൈക്കിൽ മല്ലാട് ഭാഗത്തേക്ക് പോവുകയും ചെയ്തു.പരിക്കേറ്റ വിഷ്ണു ആഷിക് അർസൽ എന്നിവരെ ബഹളം കേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും കൂടി ചികിത്സയ്ക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പരിക്കുകൾ ഗുരുതരമായതിനാൽ ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സിക്കുകയും ചെയ്തു.പരിക്കേറ്റ ഫിറോസിനെ നാട്ടുകാർ ആദ്യം ചികിത്സയ്ക്കായി കുന്നംകുളം റോയൽ ആശുപത്രിയിലേക്ക് എത്തിക്കുകയും പരിക്കുകൾ ഗുരുതരമായതിനാൽ അവിടെനിന്ന് ഫിറോസിന് ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ദിവസങ്ങളോളം ഐസിയുവിൽ ചികിത്സയിൽ കിടന്ന വിഷ്ണു,ആഷിക്,അർസൽ,ഫിറോസ് എന്നിവർക്ക് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.പ്രതികളുടെ കത്തി കൊണ്ടുള്ള കുത്തിലും വരയിലിലും ആക്രമണത്തിലും ക്രൂരമർദ്ദനത്തിലും മാരക മുറി പരിക്കുകൾ ഏറ്റ വിഷ്ണു,ആഷിക്,അർസൽ,ഫിറോസ് എന്നിവർക്ക് വയറിലും പുറത്തും ശരീരത്തിൻറെ മറ്റു പല ഭാഗങ്ങളിലും ധാരാളം ആഴത്തിൽ മുറി പരിക്കുകൾ ഉണ്ടാവുകയും,42 ഓളം തുന്നലിടുകയും,ഇപ്പോഴും ശാരീരികമായ വെല്ലുവിളികൾ നേരിട്ടുവരികയും ആണ്.കുട്ടികൾ ജെല്ലിബോൾ കളിക്കുമ്പോൾ പ്രതികളുടെ ദേഹത്ത് തട്ടിയത് സംബന്ധിച്ച വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം.പിഴ സംഖ്യ പരിക്കുപറ്റിയവർക്ക് നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 35 രേഖകളും 13 തൊണ്ടിമുതലുകളും, ഹാജരാക്കുകയും 20 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.എ.ഫക്രുദീൻ ആണ് മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഗുരുവായൂർ എസ്എച്ച്ഒയും,ഇപ്പോൾ തൃശ്ശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമായ ഇ.ബാലകൃഷ്ണൻ പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.അന്വേഷണ സംഘത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ,ഷാജുകുമാർ,ലിജോ എന്നിവരും ഉണ്ടായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.ജെ.സാജനും പ്രോസിക്യൂഷനെ സഹായിച്ചു.

Follow us on :

More in Related News