Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കെ പി പി എല്ലി നോടുള്ള സംസ്ഥന സർക്കാരിൻ്റെ അവഗണന;ഐ എൻ ടി യു സി നാളെ (ജൂലൈ 14).ഏകദിന ഉപവാസ സമരം നടത്തും.

13 Jul 2025 16:26 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ കെ പി പി എല്ലി നോടുള്ള സംസ്ഥന സർക്കാരിൻ്റെ അവഗണനക്കെതിരെയും മാനേജ്മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയും കെ പി പിഎല്ലിന് മുന്നിൽ ഐ എൻ ടി യു സി തൊഴിലാളികൾ ഏകദിന ഉപവാസ സമരം നടത്തും. നാളെ (ജൂലൈ 14) തിങ്കളാഴ്ച രാവിലെ 9 ന് കമ്പനിയുടെ മെയിൻ ഗേയ്റ്റിന് മുന്നിൽ നടക്കുന്ന ഉപവാസ സത്യാഗ്രഹം ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.

കേരളാ സർക്കാർ സ്ഥാപനമായ കെ പി പിഎല്ലിൽ ജോലി ചെയ്യുന്ന എച്ച് എൻ എല്ലിലെ മുൻ ജീവനക്കാരെ മുൻ കാല പ്രാബല്യത്തോടെ സ്ഥിര നിയമനം നൽകുക, കാഷ്വൽ-കോൺട്രാക്ട് തൊഴിലാളികളുടെ സേവന - വേതന കരാർ പുതുക്കി നിശ്ചയിക്കുക, ജീവനക്കാരുടേയും തൊഴിലാളികളുടേയും ഇ എസ് ഐ, പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, കാൻ്റീൻ സൗകര്യം ഏർപ്പെടുത്തുക, തസ്തിക പുനർവിന്യാസം നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈകിട്ട് 5 വരെ ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്.


 

Follow us on :

More in Related News