Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടി തിരുനാളിന് മുമ്പായി ചിറങ്ങര -മുരിങ്ങൂർ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കണം സനീഷ് കുമാർ ജോസഫ് എംഎൽഎ

24 Sep 2024 18:17 IST

WILSON MECHERY

Share News :

കൊരട്ടി:

ദേശീയപാത 544 ൽ ചിറങ്ങര മുതൽ മുരിങ്ങൂർ വരെയുള്ള ഭാഗത്ത് സർവീസ് റോഡുകൾ പൊളിച്ചിട്ടിരിയ്ക്കുന്ന ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ കൊരട്ടി മുത്തിയുടെ തിരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടു ചേർന്ന അവലോകനയോഗത്തിൽ സനീഷ്‌കുമാർജോസഫ് എംഎൽഎ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി.

തിരുന്നാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്തുമെന്ന് തഹസിൽദാർ ജേക്കബ്ബ് കെ എ  യോഗത്തിൽ അറിയിച്ചു

തിരുന്നാൾ ദിവസങ്ങളിൽ ചാലക്കുടിയിലെയും സമീപ ഡിപ്പോകളിലെയും സർവീസുകൾ മുടക്കമില്ലാതെ നടത്തുവാനും   ദീർഘദൂര സർവ്വീസുകൾ ഉൾപ്പടെയുള്ള എല്ലാ സർവ്വീസുകൾക്കും അന്നേ ദിവസങ്ങളിൽ സ്റ്റോപ്പ് അനുവദിയ്ക്കുവാനുംകൊരട്ടയിൽ പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയമിക്കുവാനുമുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് കെ എസ് ആർ ടിസി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെയും, പോലീസ് വകുപ്പിന്റെയും , അഗ്നിശമന സേനയും തിരുന്നാളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സുസജ്ജമാണെന്നും പരിപൂർണ്ണ സഹകരണം ഉറപ്പുവരുത്തുമെന്നും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

കുടിവെള്ള വിതരണം  തടസമില്ലാതെ നടത്തണമെന്നും നിലവിലുള്ള അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ജലഅതോറിറ്റിയോടും, ഒക്ടോബർ ആദ്യവാരത്തിൽ കനാലുകൾ വൃത്തിയാക്കി രണ്ടാമത്തെ ആഴ്ച മുതൽ ജലവിതരണംആരംഭിയ്ക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോടും യോഗം ആവശ്യപ്പെട്ടു.പൊതുമരാമത്ത് റോഡുകളിലും നടപ്പാതകളിലും തടസ്സം സൃഷ്ടിയ്ക്കുന്ന യാതൊരു നടപടികൾ അനുവദിയ്ക്കില്ലെന്നും ഗതാഗത സൗകര്യം ഉറപ്പുവരുത്തുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗംഉദ്യോഗസ്ഥരും അറിയിച്ചു. തിരുന്നാളുമായി ബന്ധപ്പെട്ടു ആരോഗ്യവകുപ്പ്പൊതുജനങ്ങൾക്ക് ബോധവൽക്കരണ പരിപാടികളും ആരോഗ്യ സംബന്ധമായ  പ്രചാരണ പരിപാടികൾ നടത്തുമെന്നും ഉദ്യോഗസ്ഥരും അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്‌മണ്യൻ, തഹസിൽദാർ ജേക്കബ്ബ്  കെ എ, കൊരട്ടി എസ് എച്ച് ഒ അമൃതരംഗൻ, കൊരട്ടി സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ജോൺസൺ കക്കാട്ട്, പഞ്ചായത്തംഗം വർഗീസ്സ് തച്ചുപറമ്പിൽ, കെ എസ് ആർ ടി സി  ചാലക്കുടി എ ടി ഒ സുനിൽ കെ ജെ, ചാലക്കുടി ഫയർ ഓഫീസർ കെ. ഹർഷ കൊരട്ടി കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അജയൻ കെ കെ, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ ആണ് സദാനന്ദൻ , ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ ജയ സി സി, ഇറിഗേഷൻ ഓവർസിയർ ശ്യാമപ്രസാദ്, എൻ എച്ച് എ ഐ സൈറ്റ് എഞ്ചിനിയർ അമൽ , കൈക്കാരന്മാരായ  ജോഫി നൽപ്പാട്ട്, ജൂലിയസ് വെളിയത്ത് തുടങ്ങിയവർ യോഗത്തിൽ നിർദേശം നൽകി.

Follow us on :

More in Related News