Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് 'ക്ഷേത്ര നഗരിയിലെ ക്ഷേത്രങ്ങൾ' പുസ്തക പ്രകാശനം നടത്തി.

15 Jul 2025 20:33 IST

santhosh sharma.v

Share News :

വൈക്കം: 'ക്ഷേത്ര നഗരിയിലെ ക്ഷേത്രങ്ങൾ ' എന്ന പുസ്തത്തിന്റെ പ്രകാശനം നടത്തി.വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ

ഫെഡറൽ ബാങ്ക് റിട്ട. സീനിയർ മാനേജർ കെ. ഗോവിന്ദൻ നായർ റിട്ട. പ്രൊഫസർ ഡോ. ഇ.എസ്. രമേശന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.പുസ്തക രചയിതാവ് എക്സ്പ്രസ് ആർ.സുരേഷ് ബാബു, ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ.സി. നായർ , വൈക്കം ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ പി.വി രാജേന്ദ്ര പ്രസാദ്, ഓമന മുരളീധരൻ , പി.ബി. മോഹനൻ , ഇ.എസ്. ശങ്കരൻ നായർ , കെ.വി. പൊന്നപ്പൻ , ചന്ദ്രശേഖരൻ നായർ , ദിനേഷ് കാലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം മഹാദേവ ക്ഷേത്രം , ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, വടയാർ ഇളങ്കാവ്, മൂത്തേടത്ത് കാവ് , തലയോലപറമ്പ് പുണ്ഡരികപുരം, കാർത്ത്യായനി ക്ഷേത്രം,തിരുപുരം , മാത്താനം, മിഠായി കുന്നം അയ്യൻ കോവിൽ , ഇടവട്ടം വാക്കയിൽ , പൊതി തൃക്കരായികുളം, വെചൂർ ഗോവിന്ദപുരം ,ശാസ്തക്കുളം ,ചേര കുളങ്ങര, മാമ്പ്ര, കൊച്ചങ്ങാടി ശ്രീരാമ ആഞ്ജനേയ മഠം, പിതൃകുന്നം, തൃപ്പക്കുടം, മേൽപ്പറമ്പത്ത്, മണിയശ്ശേരി, കൃഷ്ണൻ തൃക്കോവിൽ , കുപ്പേടിക്കാവ്, ടി.വി.പുരം, ഇടയാഴം പൂങ്കാവ് , സുബ്രമണ്യ ക്ഷേത്രം വൈകുണ്ഠപുരം ഉദയനാപുരം ചാത്തൻ കുടി, നാഗമ്പുഴി മന , പുഴവായി കുളങ്ങര, അയ്യർ കുളങ്ങര , തുടങ്ങിയ വൈക്കം ക്ഷേത്രത്തിന് സമീപമുള്ള 108 ക്ഷേത്രങ്ങളെപ്പറ്റിയും വൈക്കം ക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടക്കുന്ന വടക്കുപുറത്തു പാട്ടും പുസ്തത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News