Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശതദിന നൃത്തോത്സവത്തിൽ ഓസ്കാർ നോമിനി അപർണ്ണ ശർമയുടെ ഭരതനാട്യം ശ്രദ്ധേയമായി

19 May 2024 18:50 IST

PEERMADE NEWS

Share News :

       തൃശ്ശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിൽ നൂറുന്നാൾ തുടർച്ചയായി നടക്കുന്ന ഭാരത നൃത്തോത്സവത്തിൻ്റെ 72-ാം ദിനം പോണ്ടിച്ചേരിമലയാളിയായ

ഓസ്കാർ നോമിനി അപർണ്ണ ശർമ്മയുടെ ഭരതനാട്യം ഉണ്ടായിരുന്നു. "ആണ്ടാൾ പാശുരം " എന്ന കൃതി അവതരിപ്പിച്ചു.

ബഗ്ലൂരുവിൽ നിന്നെത്തിയ ഗുരു ഉമാമേനോൻ്റെ ശിഷ്യരായ കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികൾ മോഹിനിയാട്ടവും തുടർന്ന്

ആസാം ഗോഹാട്ടി സ്വദേശിനി

അനന്യ മൊഹന്ത സ്ത്രിയ നൃത്തം അവതരിപ്പിച്ചു. ശ്രീകൃഷ്ണ പ്രേമം നിഴലിക്കുന്ന ആസാമീസ് ഭാഷയിലുള്ള ഗാനങ്ങൾക്കാണ് മനോഹരമായി ചുവടുവച്ചത്. ഹൈദ്രാബാദി നിന്നെത്തിയ കൂച്ചുപ്പുടി നർത്തകൻ പ്രശാന്ത് കൂണ്ടുലയും ശിഷ്യരും അവതരിപ്പിച്ച കൂച്ചുപ്പുടി തരംഗവും, ദുബായിൽ നിന്നെത്തിയ ഗീതാ പ്രേംനായർ അവതരപ്പിച്ച ഭരതനാട്യം സോളോയും പ്രേക്ഷകരുടെ മുക്ത കണ്ഠ പ്രശംസ നേടിയ ഇനങ്ങളായിരുന്നു. കലാകാരികൾക്ക് ദേവസ്ഥാനാധിപതി ഡോ ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും പ്രസാദവും നൽകി ആദരിച്ചു.

Follow us on :

More in Related News