Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണാഘോഷം സംഘടിപ്പിച്ചു

13 Sep 2024 15:48 IST

PEERMADE NEWS

Share News :

വാഗമൺ : ലയൺസ് ക്ലബ്ബിൻ്റെയും ടൈഫോർഡ് എസ്റ്റേറ്റ് എൽ.പി.സ്ക്കൂളിൻ്റെയും സംയുക്താഭിമുഖത്തിൽ ഓണാഘോഷം നടത്തി.അത്തപ്പൂക്കള മത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, ഓണപ്പാട്ട് മത്സരം, മലയാളി മങ്ക മൽസരം ,മവേലി തമ്പുരാൻ മൽസരം എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.ഒണോ ഘോഷ പരിപാടിയുടെ അധ്യക്ഷ്യത വാഗമൺ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് പി.ജെ. റെജി നിർവ്വഹിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ടൈഫോർഡ് എസ്റ്റേറ്റ് ജനറൽ മാനേജർ ലയൺ സാംരാജ് ആർ. നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി അജിത്ത്. റ്റി, ട്രഷറാർ അബ്ദുൾ കലാം ആസാദ്, ലയൺ രാധാകൃഷ്ണൻ , ലയൺ ജേക്കബ്ബ് എബ്രഹാം, ലയൺ ഡോ.മുരുകേശൻ, ലയൺ ഷാജി ജേക്കബ് എം.ജെ.എഫ്, ലയൺ ഡോ.മുത്ത് രാജ്, ലയൺ വി.എസ് സലീം, ലയൺ ജയിൻ സേവ്യർ ഹെഡ്മിസ്ട്രസ് സ്മിത ജേക്കബ്ബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News