Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം വൈ എം സി എ സിൽവൽ ജൂബിലിയാഘോഷം ഇന്ന് തുടങ്ങും.

08 Jul 2025 07:55 IST

UNNICHEKKU .M

Share News :



മുക്കം: മുക്കം വൈ.എം.സി.എയുടെ സിൽവർ ജൂബിലീ ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. 

ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വൈ.എം.സി.എ വിമൻസ്

 വിങ്ങിന്റെ നേതൃത്വത്തിൽ മമ്പറ്റ മാർത്തോമാ പള്ളി അങ്കണത്തിൽ 

ഇന്ന് (ചൊവ്വ) കുക്കറി ഷോക്ക് 

വ്ലോഗർറിൻസി ജോൺസൻ നേതൃത്വം നൽകും.വ്യാഴാഴ്‌ച കോഴിക്കോട് തെരുവോരങ്ങളിൽ വസിക്കുന്ന ആളുകൾക്ക്ആശ്രയ എഡ്യൂക്കേഷണൽ ചാരിറ്റി ട്രൂസ്റ്റുമായി സഹകരിച്ചു പൊതിച്ചോർ വിതരണം നടക്കും. വെള്ളിയാഴ്ച

ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി ഡോൺബോസ്‌കോ കോളേജിൽ വെച്ച് വിദ്യാർത്ഥികൾക്കയി ബോധവൽക്കരണ ക്ലാസ് നൽകും.സി.ജി ഷാജു ക്ലാസിന് നേതൃത്വം നൽകും. സമാപന സമ്മേളനം മുക്കം മലയോരം ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ വെച്ച് ജസ്റ്റിസ് ജെ.ബി കോശി

ഉദ്ഘാടനം ചെയ്യും.വാർത്ത സമ്മേളനത്തിൽ ജോസ് മുണ്ടത്താനം, തോമസ് കുരിശും മൂട്ടിൽ, ജേക്കബ് കല്ലടാൽ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News