Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവത്തിന് വരവേൽപ്പായി കൊടിയത്തൂരിൽ പ്രൗഢമായ വിളംബര റാലി നടത്തി.

01 Nov 2024 18:03 IST

UNNICHEKKU .M

Share News :


മുക്കം: മലയോര ആവേശമാക്കി മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവത്തിന് വരവേൽപ്പുമായി വിളംബര ഘോഷയാത്ര നടത്തി. നാളെ ശ്രനി) മുതൽ നാല്നാൾ കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിന് വരവേൽക്കാൻ വിളംബര ഘോഷ സം ഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കൊടിയത്തൂർ ഗവ.യൂ.പി സ്ക്കൂൾ മൈതാനിയിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്രയിൽ സമീപത്തെ വിവിധ വിദ്യാലയങ്ങളിലെ എൻ സി സി, സ്കൗട്ട്,ലിറ്റിൽ കൈറ്റ് ,ജെ. ആർ സി എന്നിവരുടെ പ്രകടനവും കൊഴുപ്പേകി. ബാൻ്റ് വാദ്യമേളയുടെ അകമ്പടിയിൽ സംഘാടക സമിതി ഭാരവാഹികളും, സമീപത്തെ വിവിധ വിദ്യാലങ്ങളിലെ വിദ്യാർത്ഥികളും അണിനിരന്നപ്പോൾ കലോത്സവത്തിനുള്ള വരവേൽപ്പിനെ കൂടുതൽ ധന്യമാക്കി .വൈകിട്ട്അഞ്ച് മണിയോടെ സൗത്ത് കൊടിയത്തൂർ അങ്ങാടിയിൽ ഉജ്ജ്വലമായി സമാപിച്ചു. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, ജനറൽ കൺവീനർ എം എസ് ബിജു , വാർഡ് മെമ്പർ ടി.കെ. അബൂബക്കർ, കൊടിയത്തൂർ ഗ്രാ മപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ,പി.ടി.എ പ്രസിഡണ്ട് ഫസൽ ബാബു , കൺവീനർ ജീ സുധീർ, അബ്ദുറഷീദ് ഖാസിമി,പി.സി മുജീബ് മാസ്റ്റർ, നിസാം കാരശ്ശേരി, വി .സറീന, റസാഖ് കാരയണ , സലാം മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. മുക്കം ഉപജില്ലയിലെ 120 വിദ്യാലയങ്ങളിൽ നിന്ന് 313 ഇനങ്ങളിലായ 7000 ത്തിൽ കലാപ്രതിഭകൾ മേളയിൽ മാറ്റുരക്കും. നാളെ സ്‌റ്റേജ് ഇനങ്ങളും, സ്റ്റേജ് ഇതര മത്സരങ്ങളും രാവിലെ 10 മണി മുതൽ ആരംഭിക്കും.

Follow us on :

More in Related News