Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 13:42 IST
Share News :
മുക്കം: നാല് നാളുകളിയായി കൊടിയത്തൂർ പി.ടി എം ഹയർ സെ
ക്കണ്ടറി സ്കൂളിൽ നടന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവം വർണ്ണാഭമായി സമാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ289 പോയൻ്റുകൾ നേടി നീലേശ്വരം ഗവ. ഹയർ സെ
ക്കണ്ടറി സ്കൂളും, ആതിഥേയരായ പി.ടി എം ഹയർ സെക്കണ്ടറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ട് ഓവറോൾ കിരീടം ചൂടി. 267 പോയൻ്റ് നേടി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം 188 പോയൻ്റ നേടിയ മുക്കം ഹയർ സെക്കണ്ടറി സ്ക്കൂളാണ്.ഹൈസ്ക്കൂൾ വിഭാഗത്തിൽ 267 പോയൻ്റിൽ കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. രണ്ടാം സ്ഥാനം 253 പോയൻ്റുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളും,അതേസമയം മൂന്നാം സ്ഥാനം പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹൈസ്കൂളും നേടി.യൂ.പി വിഭാഗത്തിൽ 80 പോയൻ്റുകൾ നേടി തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൊടിയത്തൂർ ജി.യൂ.പി സ്കൂൾ, തോട്ടു മുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൂടരഞ്ഞി സെൻ്റ് സെ
ബാസ്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ, മണാശ്ശേരി ഗവ.യൂ പി സ്ക്കൂൾ എന്നിവർ ഓവറോൾ കിരീടം പങ്കിട്ടു. 78 പോയൻ്റിൽ കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യൂ പി സ്കൂൾ, പന്നിക്കോട് എ യൂ പി സ്ക്കൂൾ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. എൽ പി വിഭാഗത്തിൽ 65 പോയൻ്റുകൾ നേടി ഒന്നാം സ്ഥാനം പങ്കിട്ട് നാലു സ്ക്കൂളുകൾ ജേതാക്കളായി. മണാശ്ശേരി ഗവ.യൂ പി സ്കൂൾ, പുല്ലൂരാ പാറ സെ ൻ്റ് ജോസഫ് യൂ പി സ്ക്കൂൾ, തേക്കും കുറ്റി ഫാത്തിമ മാതാ എൽ പി എസ്, തോട്ടു മുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവരാണ് വിജയികൾ. അഞ്ച് എൽപി സ്കൂളുകൾ രണ്ടാം സ്ഥാനം നേടി. അറബിക്ക് സാഹിത്യോത്സവം ഹൈസ്ക്കൂൾ വിഭാഗത്തിൽ ആതിഥേയരായ പി.ടി എം സ്ക്കൂൾ 95 പോയൻ്റുകൾ നേടി ഓവറോൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം 89 പോയൻ്റിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി രണ്ടാം സ്ഥാനം നേടി. 83 പോ യൻ്റുമായി കൂമ്പാറ ഫാത്തിമാ ബി മെമ്മോറിയൽ ഹയർ സെക്കണ്ടറിയും കരസ്ഥ മാക്കി. യൂ.പി വിഭാഗത്തിലും 65 പോയൻ്റുമായി ഫാത്തിമാബി മെമ്മോറിയൽ സ്ക്കൂൾ, തിരുവമ്പാടി സേക്രട്ട് ഹാർട്ട്, കൊടിയത്തൂർ ജി യൂ പിഎസ്, പന്നിക്കോട് എ യൂ പി എസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയൻ്റുമായി എ യൂ പി എസ് സൗത്ത് കൊടിയത്തൂർ, ചേന്ദമംഗല്ലൂർ സ്ക്കൂൾ ഓഫ് ഖുർആൻ എന്നിവർ രണ്ടാം സ്ഥാനത്തിൽ പങ്കാളികളായി. എൽ.പി വിഭാഗത്തിൽ 45 പോയൻ്റുകളുമായി കഴുത്തുട്ടിപ്പുറായ ഗവ.എൽ.പി സ്ക്കൂൾ ഓവറോൾ കിരീടം സ്വാന്തമാക്കി. രണ്ടാം സ്ഥാനം 43 പോയൻ്റുകൾ നേടിയ കൊടിയത്തൂർ ജിയുപിഎസ്, ചേന്ദമംഗല്ലൂർ ജി യൂ.പി എസ്, കുമാരനല്ലൂർ ജി എൽ പി എസ് എന്നിവർ പങ്കിട്ടു. സംസ്കൃതോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ '89 പോയൻ്റുകൾ നേടി പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. 86 പോയൻ്റ് നേടിയ മുക്കം ഹയർ സെ ക്കണ്ടറി സ്കൂളിനാണ് രണ്ടാം സ്ഥാനം യൂ.പി വിഭാഗത്തിൽ 90 പോയൻ്റുകൾ നേടിയ മണാശ്ശേരി ജി.യു.പി എസിനാണ് ഓവറോൾ . 88 പോയൻ്റ് നേടി വേനപ്പാറ എൽ എഫ് യൂ.പി സ്ക്കൂൾ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് എ ഇ.ഒ. ടി ദീപ്തി ട്രോഫികൾ സമ്മാനിച്ചു.
'
സമാപന സമ്മേളനം കോഴിക്കോട് ഡി ഡി ഇ സി . മനോജ് കുമാർ ഉദ്ഘാടനം ' ചെയ്തു. സഹ്യൻ്റെ മടിതട്ടിൽ തല താഴ്ച്ച നിലയിലുള്ള കൊടിയത്തൂർ ഗ്രാമത്തിൽ നടന്ന കലോത്സവം സമാപിച്ചിട്ടും കലയുടെ ആരവങ്ങൾ മുഴങ്ങുന്നത് കാണുമ്പോൾ അത്ഭുത പ്പെടുത്തിയിരിക്കയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. എ ഇ ഒ ടി. ദീപ്തി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.കെ. അബ്ദുൽ ഗഫൂർ ഫലപ്രഖ്യാപനം നടത്തി. പ്രധാനധ്യാപകൻ ഫോറം സെക്രട്ടറി കെ. വാസു, പ്രകാശ് വാര്യർ, മജീദ് പുതുക്കുടി ഉമ്മാച്ചുകുട്ടി ടീച്ചർ, വി. ഷറീന, കെ.ടി ഷബീബ, അബ്ദുൽ റഷീദ് ഖാസിമി, കെ. സുധീന എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം എസ് ബിജു സ്വാഗതവും, ഫുഡ് കമ്മറ്റി കൺവീനർ നാസർ കാരങ്ങാടൻ നന്ദിയും പറഞ്ഞു. വാദി റഹ്മ ഇംഗ്ലീഷ് സ്ക്കൂളടക്കം മുഖ്യമായി 10 വേദികളിൽ 120 വിദ്യാലയങ്ങളിൽ ഏഴായിരത്തോളം കലാപ്രതിഭകൾ മത്സരിച്ചത്. ഭക്ഷണ കമ്മറ്റി ചിക്കൻ ബിരിയാണിയടക്കം 27000 പേർക്ക് നാല് ദിവസവും സുഭിക്ഷമായ ഭക്ഷണം നൽകി. ചടങ്ങിൽ വിവിധ കമ്മറ്റി ഭാരവാഹി കൾക്കും, സന്നദ്ധ സംഘങ്ങളെ സദസ്സിൽ ഉപഹാരം നൽകി ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.