Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിസ്റ്റർ ഡീസൻ്റ്.സ്വിച്ചോൺ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.

25 Aug 2024 16:08 IST

Preyesh kumar

Share News :

തിരുവനന്തപുരം: ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം പ്രശസ്ത നടി ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തുടർന്ന് ചിത്രീകരണം തുടങ്ങി.


സമകാലിക വിഷയങ്ങൾ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകർക്കും രുചിക്കുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്.

ഓകെ ഫിലിംസിനു വേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന മിസ്റ്റർ ഡീസൻ്റ് അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു.

സഹനിർമ്മാണം - ജയിംസ് പാലപ്പുറം,കഥ, തിരക്കഥ - ഐ.ജി.മനോജ്, ഛായാഗ്രഹണം - റോണി ശശീധരൻ, പ്രൊഡക്ഷൻ കൺട്രോളർ-എൻ.ആർ.ശിവൻ, സംഗീതം - അനിൽ ഗോപാലൻ, എഡിറ്റിംഗ് - വിപിൻ വിജയൻ , ആർട്ട് - മൊട്ട മുഗൾ വിജയൻ,ചമയം - ബിനോയ് കൊല്ലം,സ്റ്റിൽ - അനുപള്ളിച്ചൽ, സ്റ്റുഡിയോ - കെ. സ്റ്റുഡിയോസ് കൊച്ചി, പി.ആർ.ഒ- അയ്മനം സാജൻ.

തമിഴ് നടൻ എയ്ഡൻ നായകനാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം, പുതുമുഖങ്ങളും വേഷമിടുന്നു.


Follow us on :

Tags:

More in Related News