Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 11:22 IST
Share News :
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ അങ്കം. കൊച്ചിയില്‍ രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. കലൂര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ മഞ്ഞപ്പൂളം തീര്‍ത്ത് പൂവിളിയും വാദ്യമേളങ്ങളുമായി ആഘോഷം കൊഴുപ്പിക്കാന്‍ മഞ്ഞപ്പടയും റെഡി.
ഐഎസ്എല്‍ പതിനൊന്നാം സീസണ്‍ ജയത്തോടെ തുടങ്ങാന്‍ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകന്‍ മികായേല്‍ സ്റ്റാറെക്ക് കീഴില്‍ അവസാന വട്ട പരിശീലനവും പൂര്‍ത്തിയാക്കി. ഗോളടി വീരന്‍ ദിമിത്രിയോസ് ഡിയാമന്റക്കോസ് ടീം വിട്ടെങ്കിലും ഇരട്ടക്കുഴല്‍ തോക്കുപോലെ ആക്രമണത്തിന് ജെസ്യൂസ് ഹിമനെസ് നോഹ സദോയ് കൂട്ടുകെട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ് നിരയില്‍.
ഗോളടിക്കാനും ഗോളടിപ്പിക്കാനും നായകന്‍ അഡ്രിയാന്‍ ലൂണയും ക്വാമി പെപ്രയും അയ്മന്‍- അസര്‍ സഹോദരങ്ങളും കെപി രാഹുലുമൊക്കെയായി ഇത്തവണ കടവും കലിപ്പുമെല്ലാം തീര്‍ക്കാന്‍ ഉറച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ സീസണില്‍ എട്ടാം സ്ഥാനത്തായെങ്കിലും ഇത്തവണ കപ്പില്‍ കണ്ണുവച്ചുതന്നെയാണ് പഞ്ചാബ് എഫ്‌സിയുടേയും വരവ്. മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ ലൂക്ക തന്നെയാണ് പഞ്ചാബിന്റെ കരുത്ത്. ടീമില്‍ മലയാളി സാന്നിധ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് ലോണില്‍ അയച്ച നിഹാല്‍ സുധീഷുമുണ്ട്.
Follow us on :
Tags:
Please select your location.