Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 16:02 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടിയുടെ മുൻ എം എൽ എ കെ. മുഹമ്മദുണ്ണി ഹാജി (81)അന്തരിച്ചു. 2006, 2011 വർഷങ്ങളിൽ കൊണ്ടോട്ടി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്തിരുന്ന അദ്ദേഹം വികസന നായകൻ എന്ന വിശേഷണത്തിന് അർഹനായിരുന്നു. സാധാരണക്കാരിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഹജ് കമ്മിറ്റി അംഗം, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്.
വെള്ളുവമ്പ്രം കോടാലി ഹസ്സന്റെയും പാത്തുവിന്റെയും മകനായി 1943 ലാണ് ജനനം.
ആയിഷയാണ് ഭാര്യ. നാല് മക്കളുണ്ട്.
കൊണ്ടോട്ടിയെ താലൂക്ക് ആയി ഉയർത്തുന്നതിലും മണ്ഡലത്തിലൊരു ഗവണ്മെന്റ് കോളേജ് കൊണ്ടു വരുന്നതിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. 2006 ൽ ആദ്യമായി മത്സരിക്കുമ്പോൾ നേടിയതിനേക്കാൾ ഭൂരിപക്ഷം പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കരസ്ഥമാക്കിയത് അദ്ദേഹത്തിലെ കർമനിരതനുള്ള അംഗീകാരമായി എതിരാളികൾ പോലും സമ്മതിച്ചിരുന്നു. എന്നിട്ടും അധികാരത്തിൽ പിടിച്ചു നിൽക്കാതെ മറ്റുള്ളവർക്ക് വഴി മാറികൊടുക്കുന്നതിൽ അദ്ദേഹം ഒട്ടും വൈമനസ്യം കാട്ടിയില്ല.
ഖബറടക്കം നാളെ (ഞായർ) രാവിലെ പത്തു മണിക്ക് വെള്ളുവമ്പ്രം മഹല്ല് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.
Follow us on :
Tags:
More in Related News
Please select your location.