Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 14:58 IST
Share News :
കടുത്തുരുത്തി:ഏറ്റുമാനൂർ കാണക്കാരി ശ്രീകൃഷ്ണസ്വമി ക്ഷേത്രത്തില്‍ ഉത്സവം ജനുവരി 31-മുതല്‍ ഫെബ്രുവരി ഏഴ് വരെ വിവിധ ചടങ്ങുകളോടെ നടക്കുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഉത്സവത്തിനുള്ള കൊടിക്കൂറ രഥഘോഷയാത്ര 29-ന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ നിന്നും പുറപ്പെടും.31-ന് വൈകുന്നേരം 7.30-ന് ക്ഷേത്രംതന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പുതിരിയുടെ സാന്നിധ്യത്തില്‍,മനയത്താറ്റ് കൃഷ്ണന്‍ നമ്പുതിരി,മേല്‍ശാന്തി ചിറക്കറ തെക്കെഇല്ലത്ത് പ്രസാദ്‌നമ്പുതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും,തുടര്‍ന്ന് ക്ഷേത്രങ്കണത്തില്‍ എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ചമിനിമാസ്റ്റ് ലൈറ്റിന്റ സ്വിച്ചോണ്‍കര്‍മം മോന്‍സ്‌ജോസഫ്എം.എല്‍.എ. നിര്‍വഹിക്കും.കലാപരിപാടികളുടെ ഉദ്ഘാടനം മനയത്താറ്റ് കൃഷ്ണന്‍ നമ്പുതിരി നിര്‍വഹിക്കും.ദേവസ്വം പ്രസിഡന്റ് കുമാരന്‍ നമ്പുതിരി അധ്യക്ഷതവഹിക്കും.കൃഷ്ണശ്രി പുരസ്‌കരത്തിനര്‍ഹരായ ശിവകാമികൈമള്‍,ജയപ്രസാദ്,കണ്ണന്‍.വി.കുമാര്‍ വിശ്വനാഥന്‍നായര്‍,അനില്‍കുമാര്‍, കെ.ജി.കമലാസനഗുരുക്കള്‍,ശ്രീകുമാര്‍ വരവ് കാലായില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.8.30-ന് പിന്നല്‍തിരുവാതിര,ഫെബ്രുവരി ഒന്നിന് കൊടിക്കീഴില്‍ വിളക്ക്.വിവിധദിവസങ്ങളില്‍ ഉത്സവബലിദര്‍ശനം.ഏഴാം ഉത്സവമായ ആറിന് പള്ളിവേട്ട,ഏഴിന് (ആറാട്ട്) ഒന്നിന് ആറാട്ട് സദ്യ,രാത്രിഎട്ടിന് കാണക്കാരി സെന്‍ട്രല്‍ജങ്ഷനില്‍ നിന്നും ദേശതാലപ്പൊലി പുറപ്പെടും.10-ന് തീര്‍ഥകുളത്തില്‍ആറാട്ട് .11-ന്25-കലശം.ഉരാണ്മദേവസ്വം സെക്രട്ടറി പ്രസാദ്‌നമ്പുതിരി,കാണക്കാരി ശ്രീകൃഷ്ണസ്വമി ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് കെ.എന്‍.ശ്രീകുമാര്‍,സെക്രട്ടറി ശശികല്ലരിയില്‍,ഉത്സവകമ്മറ്റി കണ്‍വീനര്‍ മനോജ്ഇടപ്പാട്ടില്‍,ടി.എന്‍.നന്ദപ്പന്‍, സുനില്‍കുമാര്‍, രഞ്ജിത്ത് സി.നായര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.