Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി ഉന്നമനം-ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ തെള്ളകം ചൈതന്യയില്‍ ആരംഭിച്ച് കെ.എസ്.എസ്.എസ്

14 Nov 2024 21:03 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഭിന്നശേഷിയുള്ളവരുടെ പ്രത്യേകിച്ച് ബധിരാന്ധരായ ആളുകളുടെ സമഗ്ര ഉന്നമനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ബന്ധിരതയും അന്ധതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യ അവസ്ഥയിലുള്ള ആളുകളുടെ ബുദ്ധിമുട്ട് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി നല്‍കുന്ന ബധിരാന്ധത ഗുഹ, സെന്‍സറി റൂം, ലിറ്റില്‍ റൂം, ബ്രെയിന്‍ ലിബിയില്‍ അലേഖനം ചെയ്തിട്ടുള്ള നമ്പരുകളുടെയും അക്ഷരങ്ങളുടെയും ആഴ്ച്ചകളുടെയും ക്രമീകരണം. ടാക്‌ടെയില്‍ കഥാ ബോര്‍ഡുകള്‍, ബധിരാന്ധരായിട്ടുള്ള ആളുകള്‍ക്ക് മറ്റുള്ളവരുമായി സംവദിക്കുന്നതിന് സഹായകമാകുന്ന വിവിധ ഉപകരണങ്ങള്‍, ടാക്‌ടെയില്‍ ബുക്ക്, ബ്രെയില്‍ സ്‌ളെറ്റ്. ബന്ധിരാന്ധകര്‍ക്കായിട്ടുള്ള ടീച്ചിംഗ് മെറ്റീരിയല്‍സും കളിക്കോപ്പുകളും, ബ്രെയിന്‍ ലിബിയില്‍ ആലേഖനം ചെയ്തിട്ടുള്ള വിവിധ ചാര്‍ട്ടുകള്‍, ഭിന്നശേഷിയുള്ളവരുടെ കൈകളുടെയും വിരലുകളുടെയും പ്രവര്‍ത്തനത്തിന് സഹയകമാകുന്ന ഉപകരണങ്ങള്‍, സെറിബ്രല്‍ പാള്‍സി ചെയറുകള്‍, വില്‍ ചെയറുകള്‍, പാരലല്‍ ബാര്‍ വിത്ത് മിറര്‍, സ്റ്റാന്റിംഗ് ഫ്രെയിംസ്, വിവിധ തരത്തിലുള്ള ഊഞ്ഞാലുകള്‍, 21 തരം ഭിന്നശേഷികളെ മനസ്സിലാക്കി നല്‍കുന്ന ഫോട്ടോ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള നിരവധിയായ ക്രമീകരണങ്ങളോടെയാണ് റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ബധിരരും അന്ധരുമായ ആളുകളുടെ അവസ്ഥാ സാഹചര്യങ്ങള്‍ പൊതുസമൂഹത്തിന് മനസ്സിലാക്കി നല്‍കുവാനും അവര്‍ക്കായി ഉപയോഗിക്കുന്ന പഠനോപകരണങ്ങളെക്കുറിച്ചും വിവിധ തരത്തിലുള്ള സഹായ ഉപകരണങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള ആളുകളെ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും അവരുടെ സംവദന മാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിവുകള്‍ പകര്‍ന്ന് നല്‍കുന്നതിനുമായിട്ടാണ് സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, അംഗന്‍വാടി ടീച്ചേഴ്‌സിനും, ആശാവര്‍ക്കേഴ്‌സിനും, സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കും, നേഴ്‌സിംഗ് സ്റ്റുഡന്റ്‌സിനും, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനും അവബോധം നല്‍കുന്നതോടൊപ്പം റിസോഴ്‌സ് സെന്റര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊതുസമൂഹത്തിനും റിസോഴ്‌സ് സെന്റര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള സൗകര്യവും ഉണ്ട്. സെന്ററിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. തോമസ് ആദോപ്പള്ളില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പേടത്ത്മലയില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിതാ എസ്.ജെ.സി, കാരിത്താസ് സെക്ക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ റവ. സിസ്റ്റര്‍ ലിസ്സി ജോണ്‍ മുടക്കോടില്‍, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Follow us on :

More in Related News