Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2025 00:44 IST
Share News :
മേപ്പയ്യൂർ കാലുഷ്യത്തിൽ നിന്ന് മനുഷ്യമനസ്സിനെ സാംസ്കാരിക സമന്വയം കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സാംസ്കാരികോത്സവങ്ങൾ വിഭാഗീയതക്കെതിരെ ഒരുമയുടെ സന്ദേശം ഉയർത്തുന്നുവെന്നുംഅദ്ദേഹം പറഞ്ഞു. എട്ട് ദിവസങ്ങളിലായി നടന്ന മേപ്പയ്യൂർ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സാസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ്,ജില്ലാപഞ്ചായത്തംഗങ്ങളായ വി.പിദുൽഖിഫിൽ സി.എം.ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി.ശോഭ, സെക്രട്ടറി കെ.പി. അനിൽ കുമാർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല , എ.സി. അനൂപ്, വി.പി. രമ, കെ.കുഞ്ഞിരാമൻ,ഭാസ്കരൻകൊഴുക്കല്ലൂർ, മഞ്ഞക്കുളം നാരായണൻ, കെ.കെ. നിഷിത, അഷിത നടുക്കാട്ടിൽ വിപി. രമ, ജനറൽ കൺവീനർ വി.സുനിൽ,പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.രതീഷ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.എം. ദാമോദരൻ, കെ.കുഞ്ഞിക്കണ്ണൻ, പി.കെ. അനീഷ് , എം.എം. അഷറഫ്, എം.കെ. രാമചന്ദ്രൻ, ബൈജുകൊളോറത്ത്, പി.ബാലൻമേലാട്ട് നാരായണൻ, എം.ടി സി. അമ്മത് എന്നിവർ സംസാരിച്ചു. തുടർന്ന് തകര മ്യൂസിക് ബാൻ്റിൻ്റെ സംഗീത രാത്രി അരങ്ങേറി.
.
Follow us on :
More in Related News
Please select your location.