Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി. മൂസ്സ മാസ്റ്ററുടെ നിര്യാണം : അനുശോചിച്ചു

01 Feb 2025 22:11 IST

UNNICHEKKU .M

Share News :

മുക്കം : മുൻ കെ.പി.സി.സി മെമ്പറും, മുക്കം മുസ്ലീം ഓർഫനേജ് കമ്മറ്റി ജോയൻ്റ് സെക്രട്ടറിയും, മത - രാഷ്ട്രീയ - സാംസ്കാരിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മലയോര മേഖലയിലെ തലയെടുപ്പുള്ള നേതാവായിരുന്നു സി.മൂസമാസ്റ്ററെന്ന് യോഗം അഭിപ്രായപ്പെട്ടു.യു.ഡി.എഫ് ചെയർമാൻ കെ.കോയ അധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവ്വാഹക സമിതി അംഗം എം.ടി. അഷ്റഫ് അനുശോചന പ്രമേയംഅവതരിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ , ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, സമാൻ ചാലുളി , ഇ.പി. ബാബു, അഡ്വ. കൃഷ്ണകുമാർ, എം.കെ.കണ്ണൻ ,വി.എം. ഉസ്സൻ കുട്ടി മാസ്റ്റർ, അബ്ദു കൊയങ്ങോറൻ , സാദിഖ് കുറ്റിപ്പറമ്പ്, ജോസ് പാലിയ യത്ത്, വാർഡ് മെമ്പർ കെ. കൃഷ്ണദാസൻ, സലാം ഫൈസി മുക്കം, വി മുജീബ് മാസ്റ്റർ , അനിൽ തേക്കും കുറ്റി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News