Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമം:ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് തടവ്

30 Jun 2025 20:09 IST

MUKUNDAN

Share News :

ചാവക്കാട്:സിപിഎം പ്രവർത്തകനായ യുവാവിനെയും കൂട്ടുകാരനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി,ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് 7 വർഷം 11 മാസം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന ഭാഗത്ത് താമസിക്കുന്ന കതണ്ടാശേരി വീട്ടിൽ പ്രേമൻ മകൻ ശരത്തി(29)നെയും തടയാൻ ശ്രമിച്ച കൂട്ടുകാരനായ അർജുനെയും മാരകായുധങ്ങളായ ഇരുമ്പ് പൈപ്പ്, ഇടിക്കട്ട, ഇരുമ്പ് കട്ട എന്നിവ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ചൂണ്ടൽ പഴുന്നാന ചെമ്മന്തിട്ട സ്വദേശികളായ നാലാം പ്രതി കണ്ടംകുളങ്ങര വീട്ടിൽ സുരേന്ദ്രൻ മകൻ വിഷ്ണു(32),അഞ്ചാം പ്രതി കുഴിപറമ്പിൽ വീട്ടിൽ ഭാസി മകൻ ശ്രീഷിത്(28) എന്നിവരെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 7 വർഷം 11മാസം കഠിനതടവിനും 45000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിനതടവിനും ശിക്ഷിച്ചത്.മൂന്നാം പ്രതി വിഷ്ണു,ആറാം പ്രതി സനീഷ് എന്ന പക്രു എന്നിവരെ മാർച്ച് 18 -ന് കോടതി 7 വർഷം 11 മാസം കഠിനതടവിനും 45000 പിഴയടക്കുന്നതിനും,ഒന്നാംപ്രതി അഖിൽ എന്ന കുട്ടുവിനെ ജൂൺ 11-ന് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 12 വർഷം 9 മാസം കഠിന തടവിനും 45000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചിട്ടുണ്ടായിരുന്നു.രണ്ടാം പ്രതിയായ പയ്യൂർ മാന്തോപ്പ് കൊട്ടിലിങ്ങൽ വളപ്പിൽ വീട്ടിൽ ആദർശ്(29) വിചാരണ നേരിടാതെ ഒളിവിലാണ്.2018 മേയ് 20ന് രാത്രി 7.30ന് സി.പി.എം പാർട്ടിയുടെ കൊടി തോരണങ്ങൾ നശിപ്പിച്ചതിന് പരാതി കൊടുത്തതിനുള്ള രാഷ്ട്രീയ വിരോധത്താൽ ശരത്തും സുഹൃത്തുക്കളും കൂടി സൗത്ത് പഴുന്നാനയിലുള്ള വീടിന് സമീപത്തെ പഞ്ചായത്ത് കിണറിന് സമീപത്ത് ഇരിക്കുന്ന സമയം ബിജെപി,ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ മർദ്ദിക്കുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.

Follow us on :

More in Related News